ടെ​ൻ​ഷ​ൻ മാ​റ്റാം: ഭാ​ര​തീ​യ ചി​കി​ൽ​സ വ​കു​പ്പ് ടെ​ലി കൗ​ണ്‍​സി​ലിം​ഗ് ആ​രം​ഭി​ച്ചു
Sunday, March 29, 2020 9:52 PM IST
ഇ​ടു​ക്കി: ലോ​ക്ഡൗ​ണി​ൽ മാ​ന​സി​ക പി​രി​മു​റു​ക്കം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ആ​ശ്വാ​സ​വാ​ക്കു​ക​ളും മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ്. വ​കു​പ്പി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ഹ​ലോ ആ​ർ യു ​ഒ​ക്കേ എ​ന്ന പേ​രി​ൽ ടെ​ലി​കൗ​ണ്‍​സി​ലിം​ഗ് ആ​രം​ഭി​ച്ചു. കൊ​റോ​ണ​ഭീ​തി​യും അ​ട​ച്ചു​പൂ​ട്ട​ലും നി​മി​ത്തം മു​തി​ർ​ന്ന​വ​രും വി​ദ്യാ​ർ​ത്ഥി​ക​ളു​മൊ​ക്കെ അ​നു​ഭ​വി​ക്കു​ന്ന പി​രി​മു​റു​ക്ക​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​ണ് പ​ദ്ധ​തി. ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കേ​ന്ദ്ര​മാ​ക്കി​യാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്ന് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​കെ. ശു​ഭ അ​റി​യി​ച്ചു. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ, അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ, വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യു​ന്ന​വ​ർ, പ​രീ​ക്ഷ മാ​റ്റി​വ​ച്ച​തി​നെ​ക്കു​റി​ച്ചോ​ർ​ത്ത് ടെ​ൻ​ഷ​ന​ടി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി ആ​ർ​ക്കും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാം. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ മ​രു​ന്നു​ക​ൾ വേ​ണ്ട​വ​ർ​ക്ക് വീ​ട്ടി​ന​ടു​ത്തു​ള്ള ആ​യു​ർ​വേ​ദ ഡി​സ്പ​ൻ​സ​റി​യി​ൽ ഇ​വ ല​ഭ്യ​മാ​ക്കും. ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഡോ​ക്ട​ർ​മാ​രു​മാ​യി സം​സാ​രി​ക്കാം. വി​ളി​ക്കു​ന്ന​യാ​ളു​മാ​യി കു​റ​ഞ്ഞ​ത് 15 മി​നി​റ്റെ​ങ്കി​ലും സം​സാ​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഫോ​ണ്‍: 9447210454 (ഡോ. ​സി.​കെ. ഷൈ​ല​ജ), 9562788888 (ഡോ. ​എ​സ്. ജ​യ​കൃ​ഷ്ണ​ൻ).