നി​ർ​ധ​ന കു​ടും​ബ​ത്തി​ന് സ​ഹാ​യ​വു​മാ​യി പോ​ലീ​സ്
Sunday, March 29, 2020 9:52 PM IST
ക​ട്ട​പ്പ​ന: കൊ​റോ​ണ കാ​ല​ത്ത് അ​പ്ര​തീ​ക്ഷി​ത​മാ​യി നാ​ടെ​ങ്ങും കൊ​ട്ടി​യ​ട​ച്ച​പ്പോ​ൾ വ​രു​മാ​നം നി​ല​ച്ച് ഒ​റ്റ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യി​രി​ക്കു​ക​യാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ. ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ലും സ​ഹ​ജീ​വി സ്നേ​ഹം മ​റ​ച്ചു​വെ​ക്കു​ന്നി​ല്ല ഇ​വ​ർ.
ന​രി​യം​പാ​റ​യി​ൽ വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​നാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​വ​സ്തു​ക്ക​ളും ഒ​പ്പം ഞ​ങ്ങ​ളു​ണ്ടെ​ന്ന ക​രു​ത​ലും ന​ൽ​കി​യ​ത്. വാ​ഹ​നം എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വാ​ങ്ങി​യ വ​സ്തു​ക​ളെ​ല്ലാം എ​സ്ഐ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ത​ന്നെ ചു​മ​ന്നെ​ത്തി​ക്കു​ക​യാ​യി​രു​ന്നു​യ ആ​വ​ശ്യ സാ​ധ​ന​ക​ൾ​ക്കൊ​പ്പം ഭ​ക്ഷ​ണം പാ​കം​ചെ​യ്യാ​നാ​യി എ​ൽ​പി​ജി സി​ലി​ണ്ട​റും കു​ടും​ബ​ത്തി​ന് ന​ൽ​കി.
ക​ട്ട​പ്പ​ന​യി​ലെ ബോ​ർ​മ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന യു​വ​തി, ര​ണ്ടു മ​ക്ക​ൾ, യു​വ​തി​യു​ടെ മാ​താ​വ് എ​ന്നി​വ​രാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​ത്. ഏ​താ​നും മാ​സം മു​ൻ​പാ​ണ് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് മ​രി​ച്ച​ത്.
അ​പ്ര​തീ​ക്ഷി​ത​മാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ​രു​മാ​നം​നി​ല​ച്ച ഇ​വ​ർ​ക്ക് ഒ​രു​നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു​പോ​ലും വ​ക​യി​ല്ലാ​തെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഏ​താ​വ​ശ്യ​ത്തി​നും പോ​ലീ​സി​നെ മ​ടി​കൂ​ടാ​തെ വി​ളി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഇ​വ​ർ​ക്ക് ന​ൽ​കി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി​യ​ത്.