വ​ണ്ടി​പ്പെ​രി​യാ​ർ സ്റ്റേ​ഷ​നി​ൽ 40 കേ​സു​ക​ൾ
Sunday, March 29, 2020 9:52 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 40 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ​ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി ക​റ​ങ്ങി​ന​ട​ക്കു​ന്ന​വ​രു​ടെ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും പി​ഴ ചു​മ​ത്തു​ക​യും​ചെ​യ്തു. ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കാ​റും ജീ​പ്പും പി​ടി​ച്ചി​ട്ടു​ണ്ട്. 21 ദി​വ​സ​ത്തി​നു​ശേ​ഷം മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
അ​ന​ധി​കൃ​ത​മാ​യി ക​റ​ങ്ങി​ന​ട​ക്കു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യി പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ലം​ഘി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് ദി​നം​പ്ര​തി ടൗ​ണി​ൽ എ​ത്തു​ന്ന​ത്. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യും ഹെ​ൽ​മ​റ്റ് വെ​ക്കാ​തെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.
ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടും വ​ണ്ടി​പ്പെ​രി​യാ​റി​ൽ വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മേ​ഖ​ല​യി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ സാ​ധ​ന​ങ്ങ​ളും മ​റ്റും വാ​ങ്ങു​ന്ന​തി​നാ​യി മു​ൻ​പ് എ​ത്തി​യി​രു​ന്ന​ത്. ഇ​തേ അ​വ​സ്ഥ​ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന​ല്ലാ​തെ ടൗ​ണ്‍ കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​മാ​ണ് കൂ​ടു​ത​ലാ​യു​ള്ള​ത്.
രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സി​ഐ ടി. ​സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ബോ​ധ​വ​ൽ​ക​ര​ണം ന​ട​ത്തു​ക​യും ആ​ളു​ക​ളെ തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തി​ട്ടും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും രാ​വി​ലെ​ത​ന്നെ ബൈ​ക്കു​മാ​യി ക​റ​ങ്ങു​ന്ന ആ​ളു​ക​ളാ​ണ് കൂ​ടു​ത​ലാ​യി ഉ​ള്ള​ത്. തോ​ട്ടം മേ​ഖ​ല​യി​ൽ ആ​ളു​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​തി​നാ​ൽ ആ​ർ​ക്കെ​ങ്കി​ലും ഒ​രാ​ൾ​ക്ക് രോ​ഗം പി​ടി​പെ​ട്ടാ​ൽ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ​വ​രും.