പാ​ന്പാ​ടും​പാ​റ​യി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍
Sunday, March 29, 2020 9:52 PM IST
നെ​ടു​ങ്ക​ണ്ടം: തോ​ട്ടം മേ​ഖ​ല​യി​ൽ ഒ​റ്റ​പ്പെ​ട്ടവ​ർ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​ന്പാ​ടും​പാ​റ​യി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ജൈ​വ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ക​രി​ൽ​നി​ന്നു​മാ​ണ് കി​ച്ച​ണി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ൾ എ​ത്തി​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ തോ​ട്ടം, കാ​ർ​ഷി​ക മേ​ഖ​ല​യാ​യ പാ​ന്പാ​ടും​പാ​റ​യി​ൽ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ​യും ചേ​ർ​ന്ന് ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ആ​രം​ഭി​ച്ച​ത്. ദി​വ​സേ​ന നൂ​റോ​ളം ആ​ളു​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്ന​ത്. പാ​ന്പാ​ടും​പാ​റ ഗ​വ. എ​ൽ​പി സ്കൂ​ളി​ലാ​ണ് ഇ​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​മ്മ​ൻ​ചേ​രി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ധാ​കൃ​ഷ്ണ​പി​ള്ള, ഷി​ജി​മോ​ൻ ഐ​പ്പ്, മി​നി ടോ​മി, സു​ധ മോ​ഹ​ന​ൻ, ഷാ​ജി മ​രു​തോ​ലി​ൽ, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​ജ സ​ണ്ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​ച്ച​ണ്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ 9446045040, 9446609384 എ​ന്നീ ന​ന്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണം.