ലൈ​ഫ് മി​ഷ​ൻ ഫ്ളാ​റ്റി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം​ചെ​യ്തു
Saturday, March 28, 2020 10:55 PM IST
ഇ​ടു​ക്കി: ലൈ​ഫ് മി​ഷ്ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച അ​ടി​മാ​ലി മ​ച്ചി​പ്ലാ​വി​ലെ ഫ്ളാ​റ്റി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം​ചെ​യ്തു. ഗ്ര​മാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ രാ​ജീ​വ് കി​റ്റു​ക​ൾ കൈ​മാ​റി. 160 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​ഞ്ചു കി​ലോ​ഗ്രാം അ​രി​യും ക​റി​പൗ​ഡ​റു​ക​ളും വി​ത​ര​ണം​ചെ​യ്ത​ത്.

പ​ദ്ധ​തി​ക്ക് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും മി​ക​ച്ച സ​ഹ​ക​ര​ണം ഉ​ണ്ടാ​യ​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​ൻ. സ​ഹ​ജ​ൻ പ​റ​ഞ്ഞു. ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍റെ പ്ര​വ​ർ​ത്ത​ന​വും മി​ക​ച്ച രീ​തി​യി​ൽ ന​ട​ന്നു​വ​രു​ന്ന​താ​യും ദി​നം​പ്ര​തി 125-ഓ​ളം ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​താ​യും പ​ഞ്ചാ​യ​ത്തു ഭ​ര​ണ​സ​മ​തി അ​റി​യി​ച്ചു. ഇ​രു​ന്നൂ​റോ​ളം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ കി​റ്റു​ക​ളും പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് വി​ത​ര​ണം​ചെ​യ്തു.