കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു​ന​ൽ​കി
Saturday, March 28, 2020 10:55 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ജ​ന​മൈ​ത്രി പോ​ലീ​സ്, നെ​ടു​ങ്ക​ണ്ടം റോ​ട്ട​റി ഈ​സ്റ്റ് ഹി​ൽ​സ്, നെ​ടു​ങ്ക​ണ്ടം ബ്ല​ഡ് ഡോ​ണേ​ഴ്സ് ഫോ​റം എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് കോ​വി​ഡ് -19 നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കി.

നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ൽ നെ​ടു​ങ്ക​ണ്ടം എ​സ്ഐ വി​നോ​ദ് കു​മാ​ർ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ർ ഷാ​നു എ​ൻ. വാ​ഹി​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി​യ​ത്.

മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ൽ സു​ക്ഷി​ച്ചി​ട്ടു​ണ്ട്. ഈ ​വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജ​ന​മൈ​ത്രി പോ​ലീ​സ് വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് എ​ത്തി​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ചി​ല വീ​ടു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ർ​ന്നാ​ണ് സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് വീ​ടു​ക​ളി​ൽ ഭ​ക്ഷ്യ​ധാ​ന്യം എ​ത്തി​ച്ചു​ന​ൽ​കി​യ​ത്.