പ്ര​തി​രോ​ധ യു​ണി​ഫോം ന​ൽ​ക​ണം: യു​ഡി​എ​ഫ്
Saturday, March 28, 2020 10:55 PM IST
തൊ​ടു​പു​ഴ: കോ​റോ​ണ വൈ​റ​സി​നെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​രോ​ഗ്യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​തി​രോ​ധത്തിനു യു​ണി​ഫോം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​നും ക​ണ്‍​വീ​ന​ർ അ​ല​ക്സ് കോ​ഴി​മ​ല​യും ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ ര​ക്ഷ​ക്കാ​യി ക​ർ​മ നി​ര​ത​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.