എ​ൽ​എ​സ്ജി​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ: ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കോ​ടി​ക​ളു​ടെ വി​ക​സ​ന ഫ​ണ്ടു​ക​ൾ ന​ഷ്ട​പ്പെ​ടും
Saturday, March 28, 2020 10:54 PM IST
ചെ​റു​തോ​ണി: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് എ​ൽ​എ​സ്ജി​ഡി ഓ​ഫീ​സു​ക​ളി​ലെ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​വി​ഡ് ബാ​ധ​യു​ടെ മ​റ​വി​ൽ ഓ​ഫീ​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടി വീ​ടു​ക​ളി​ൽ പോ​യ​തോ​ടെ ഈ​മാ​സം പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന ബി​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​താ​യി പ​രാ​തി. 31-ന​കം ഈ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളു​ടെ ബി​ല്ലു​ക​ൾ ഓ​ഡി​റ്റു​ചെ​യ്ത് ചെ​ക് മെ​ഷ​ർ ചെ​യ്ത് ട്ര​ഷ​റി​ക​ളി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​രാ​കാ​ത്ത​താ​ണ് ബി​ല്ല് മാ​റാ​ൻ ക​ഴി​യാ​ത്ത​തി​നു കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. നി​ര​വ​ധി ക​രാ​റു​കാ​രു​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ബി​ല്ലു​ക​ൾ ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ക്കാ​നാ​വാ​തെ കോ​ടി​ക​ളു​ടെ ഫ​ണ്ടാ​ണ് ന​ഷ്ട​പ്പെ​ടു​ന്ന​ത്. വ​ർ​ക്കു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി ചെ​ല​വ​ഴി​ച്ച കോ​ടി​ക്ക​ണ​ക്കി​നു തു​ക​യാ​ണ് ക​രാ​റു​കാ​ർ​ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.

അ​ടി​യ​ന്ത​ര​മാ​യി എ​ൽ​എ​സ്ജി​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​രാ​യി ബി​ല്ലു​ക​ൾ ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യോ പ​ദ്ധ​തി​നി​ർ​വ​ഹ​ണം ജൂ​ണ്‍ 30 വ​രെ നീ​ട്ടി​ന​ൽ​കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. ജോ​ണ്‍​സ​ണ്‍ നി​വേ​ദ​നം ന​ൽ​കി.