കൊ​റോ​ണ വാ​ർ​ഡി​ന് പ്ര​ത്യേ​ക ക​ല​വ​റ; ദി​വ​സം 60 പേ​ർ​ക്ക് ഭ​ക്ഷ​ണം
Saturday, March 28, 2020 10:54 PM IST
ഇ​ടു​ക്കി: കൊ​റോ​ണ വാ​ർ​ഡി​നോ​ട​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക ക​ല​വ​റ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ, നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ, അ​വ​രെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച ഡോ​ക്ട​ർ​മാ​ർ, ന​ഴ്സ്മാ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 60-ഓ​ളം പേ​ർ​ക്ക് ദി​വ​സ​വും അ​ഞ്ചു​നേ​രം വീ​ത​മാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ​നി​ന്നും ഭ​ക്ഷ​ണം ത​യാ​റാ​ക്കി ന​ൽ​കു​ന്ന​ത്. കൊ​റോ​ണ വാ​ർ​ഡി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ന​ഴ്സ്മാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പൊ​തു​ജ​ന സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​യി​ൽ​ത​ന്നെ ത​യാ​റാ​ക്കി​യ ഹാ​ളി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കും ഇ​വി​ടെ​നി​ന്നാ​ണ് ഭ​ക്ഷ​ണം.
ക​ല​വ​റ​യു​ടെ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ സ്വ​രൂ​പി​ച്ചെ​ത്തി​ക്കു​ന്ന​ത്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഏ​താ​നും വ്യാ​പാ​രി​ക​ളും വ്യ​ക്തി​ക​ളും ക​ല​വ​റ​യി​ലേ​ക്ക് പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ എ​ത്തി​ച്ചു​ന​ൽ​കി. ആ​രോ​ഗ്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്. തൊ​ടു​പു​ഴ പു​ളി​മൂ​ട്ടി​ൽ പെ​ട്രോ​ൾ പ​ന്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല​വ​റ​യി​ലേ​ക്കു​ള്ള ആ​ദ്യ​ദി​വ​സ​ത്തെ സ​ഹാ​യ​മെ​ത്തി​ച്ച് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. കൂ​ടു​ത​ൽ രോ​ഗി​ക​ളെ​ത്തി​യാ​ലും അ​വ​രെ പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൊ​റോ​ണ വാ​ർ​ഡി​ലേ​ക്കും ക​ല​വ​റ​യി​ലേ​ക്കും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ വ്യ​ക്തി​ക​ളു​ടെ​യും സ​ഹാ​യം എ​ത്തു​ന്ന​താ​യും അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു.