ഐ​ക്യ മ​ല​യ​ര​യ മ​ഹാ​സ​ഭ ഒ​രു​ല​ക്ഷം ന​ൽ​കും
Saturday, March 28, 2020 10:54 PM IST
മൂ​ല​മ​റ്റം: കോ​വി​ഡ് 19 രോ​ഗ പ്ര​തി​രോ​ധ​ത്തി​നാ​യി ഐ​ക്യ മ​ല​യ​ര​യ മ​ഹാ​സ​ഭ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ഒ​രു​ല​ക്ഷം രൂ​പ ന​ൽ​കും. സ​മു​ദാ​യാം​ഗ​ങ്ങ​ളി​ൽ​നി​ന്ന് സ​മാ​ഹ​രി​ച്ചാ​ണ് തു​ക ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ കോ​ട്ട​യം ജി​ല്ല​യി​ലെ മു​രി​ക്കും​വ​യ​ലി​ൽ മ​ഹാ​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ്രീ ​ശ​ബ​രീ​ശ കോ​ള​ജ് കെ​ട്ടി​ട​ങ്ങ​ളും കു​ള​മാ​വ് നാ​ടു​കാ​ണി​യി​ലെ നി​ർ​ദ്ദി​ഷ്ട ട്രൈ​ബ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന്‍റെ കെ​ട്ടി​ട​ങ്ങ​ളും ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ആ​രം​ഭി​ക്കു​ന്ന​തി​നു ന​ൽ​കും. കോ​വി​ഡ് രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഐ​ക്യ മ​ല​യ​ര​യ മ​ഹാ​സ​ഭ സ​ന്ന​ദ്ധ​മാ​ണെ​ന്നും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് സ​ഭ​യു​ടെ സ​ന്ന​ദ്ധ സേ​വ​ക​ർ ത​യാ​റാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.