മാ​ർ സ്ലീ​വ കോ​ള​ജി​ൽ ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​രം
Saturday, March 28, 2020 10:52 PM IST
മു​രി​ക്കാ​ശേ​രി: മാ​ർ സ്ലീ​വ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ 20 വ​രെ തു​ട​ർ​ച്ച​യാ​യി ’എ​പ്പി​സ​ണ്‍’ എ​ന്ന​പേ​രി​ൽ ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​രം ന​ട​ത്തു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് തൂ​ന്പു​ങ്ക​ൽ അ​റി​യി​ച്ചു. ലോ​കം​മു​ഴു​വ​ൻ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​സ​മ​യ​ത്ത് അ​ക​ല​ങ്ങ​ളി​ലി​രു​ന്ന് കൂ​ടു​ത​ൽ വി​ജ്ഞാ​ന​മാർജി​ക്കാ​ൻ ക്വി​സ് മ​ത്സ​രം സ​ഹാ​യി​ക്കും. പ്രാ​യ​ഭേ​ദ​മെന്യേ ആ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

ദി​വ​സ​വും രാ​ത്രി എ​ട്ടി​ന് 4epison.wordpress.com, www.marsleeva.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലൂ​ടെ​യോ epison എ​ന്ന മൈ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യോ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ മ​ത്സ​രി​ക്കാം. 20 ദി​വ​സ​വും പ​ങ്കെ​ടു​ത്ത് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് 5000, 3000, 2000 എ​ന്നീ​ക്ര​മ​ത്തി​ൽ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ മു​ക​ളി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. ക്യു​ആ​ർ കോ​ഡ് സ്കാ​ൻ​ചെ​യ്ത് മൊ​ബൈ​ൽ ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.