നി​രോ​ധ​ന ലം​ഘ​നം: ഇ​ന്ന​ലെ എ​ടു​ത്ത​ത് 125 കേ​സ്
Saturday, March 28, 2020 10:52 PM IST
തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ജി​ല്ല​യി​ൽ നി​രോ​ധ ലം​ഘ​ന കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം​വ​രെ 125 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 28 വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​തേ സ​മ​യം കേ​സു​ക​ളു​ടെ എ​ണ്ണം 150 ആ​യി​രു​ന്നു.

മൂ​ന്നാ​റി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സ് എ​ടു​ത്ത​ത്. 17 കേ​സ് ഇ​വി​ടെ റ​ജി​സ്റ്റ​ർ ചെ​യ്തു. തൊ​ടു​പു​ഴ അ​ഞ്ച്, ക​രി​ങ്കു​ന്നം - ഒ​ന്ന്, ക​രി​മ​ണ്ണൂ​ർ - മൂ​ന്ന്, കാ​ളി​യാ​ർ 15, കാ​ഞ്ഞാ​ർ -എ​ട്ട്, കു​ള​മാ​വ് -മൂ​ന്ന്, മു​ട്ടം -മൂ​ന്ന്, മ​റ​യൂ​ർ -മൂ​ന്ന്, കു​മ​ളി 10, ക​ട്ട​പ്പ​ന- ഒ​ന്ന്, വ​ണ്ട​ൻ​മേ​ട് -ര​ണ്ട്, നെ​ടു​ങ്ക​ണ്ടം -ര​ണ്ട്, ക​ന്പം​മെ​ട്ട് -ര​ണ്ട്, ഉ​പ്പു​ത​റ -നാ​ല്. പീ​രു​മേ​ട് -മൂ​ന്ന്, വാ​ഗ​മ​ണ്‍ - അ​ഞ്ച്, വ​ണ്ടി​പ്പെ​രി​യാ​ർ -ആ​റ്, പെ​രു​വ​ന്താ​നം -ര​ണ്ട്, രാ​ജാ​ക്കാ​ട് -മൂ​ന്ന്, ശാ​ന്ത​ൻ​പാ​റ -ഒ​ന്ന്, അ​ടി​മാ​ലി -നാ​ല്, വെ​ള്ള​ത്തൂ​വ​ൽ -ര​ണ്ട്, ഇ​ടു​ക്കി -ഒ​ന്പ​ത്, മു​രി​ക്കാ​ശേ​രി -അ​ഞ്ച്, ക​രി​മ​ണ​ൽ -ര​ണ്ട്, ക​ഞ്ഞി​ക്കു​ഴി -ഒ​ന്ന്, ത​ങ്ക​മ​ണി -മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ൾ.