ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കും ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കു​മു​ള്ള ചി​കി​ത്സ നി​ർ​ത്തി
Saturday, March 28, 2020 10:50 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വാ​ർ​ഡു​ക​ൾ മു​ഴു​വ​ൻ സ​ജ്ജീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തി​നാ​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കും ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കു​ള്ള തു​ട​ർ​ചി​കി​ത്സ ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഉ​ണ്ടാ​യി​രി​ക്കി​ല്ല. പ​ക​രം അ​ടി​മാ​ലി, നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നും ചി​കി​ത്സ തേ​ട​ണ​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം വ​ള​രെ അ​ത്യാ​വ​ശ്യ​മു​ള്ള ചി​കി​ത്സ​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​ർ​ക്കെ​ല്ലാം രോ​ഗി​ക​ൾ സ​മീ​പ​ത്തു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​കേ​ണ്ട​താ​ണ്. ജി​ല്ലാ ആ​സ്ഥാ​ന​ത്തെ പൊ​തു​പ്ര​വ​ർ​ത്ത​ക​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തിയ​റ്റ​റി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം തി​യ​റ്റ​ർ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​വും ന​ട​ന്നി​രു​ന്നു.