ക​ല്ലാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ശു​ചീ​ക​രി​ച്ചു
Saturday, March 28, 2020 10:50 PM IST
നെ​ടു​ങ്ക​ണ്ടം: ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ എ​ത്തു​ന്ന ക​ല്ലാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​വും പ​രി​സ​ര​വും സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​രി​ച്ചു. പ​ട്ടം കോ​ള​നി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ ക​ല്ലാ​ർ പ്ര​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​സ​രം കാ​ടു​പി​ടി​ച്ച് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യി​രു​ന്നു. പ​ക​ർ​ച്ച​വ്യാ​ധി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​വും കു​ടി​വെ​ള്ള ടാ​ങ്കും ശു​ചീ​ക​രി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​നു​മ​തി​യോ​ടെ സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ക്ര​മീ​ക​ര​ണം ന​ട​ത്തി​യും കൂട്ടം​കൂ​ടാ​തെ​യു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. കു​ടി​വെ​ള്ള ടാ​ങ്ക് പൂ​ർ​ണ​മാ​യും ക​ഴു​കി വൈ​റ്റ് സി​മ​ന്‍റ് പൂ​ശി വൃ​ത്തി​യു​ള്ള​താ​ക്കി. പൊ​ട്ടി​യ പൈ​പ്പു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി. ആ​ശു​പ​ത്രി പ​രി​സ​രം മ​രു​ന്നു​ത​ളി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്തു.