മാ​ങ്കു​ള​ത്ത് കാ​ട്ടാ​ന ഭീ​തി
Saturday, March 28, 2020 10:50 PM IST
അ​ടി​മാ​ലി: കൊ​റോ​ണ ഭീ​തി​ക്കു പു​റ​മേ മാ​ങ്കു​ളം പാ​ന്പും​ക​യ​ത്ത് കാ​ട്ടാ​ന ശ​ല്യ​വും. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പാ​ന്പും​ക​യ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശ​മാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ഏ​താ​നും ദി​വ​സം​മു​ന്പ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പാ​ന്പും​ക​യും സ്വ​ദേ​ശി കി​ട​ങ്ങ​ത്ത് ര​ഞ്ജി​ത്തി​ന് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​യാ​ളെ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​ക​ത്സ ന​ൽ​കി​യ​ശേ​ഷം കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വീ​ട്ടി​ലേ​ക്കു മാ​റ്റി. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കു​ന്ന​ത്ത് ജോ​യി, ക​ള​ത്തി​ൽ അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ ത​ക​ർ​ന്നു.

തോ​ട്ട​മ​റ്റം സ​ണ്ണി, സി​ബി കു​ഞ്ചി​ത്ത​ണ്ണി എ​ന്നി​വ​രു​ടെ ദേ​ഹ​ണ്ഡ​ങ്ങ​ൾ കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. ഒ​റ്റ​യാ​നാ​ണ് പ്ര​ദേ​ശ​ത്ത് ഭീ​തി പ​ട​ർ​ത്തി ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.