ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി
Saturday, March 28, 2020 10:50 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: പീ​രു​മേ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യു, ലീ​ഗ​ൽ മെ​ട്രൊ​ള​ജി എ​ന്നി​വ​രു​ടെ പൊ​തു​വി​പ​ണി പ​രി​ശോ​ധ​ന​യി​ൽ ഏ​ല​പ്പാ​റ, വ​ണ്ടി​പ്പെ​രി​യാ​ർ, കു​മ​ളി പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത 12 ക​ട​യു​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. താ​ലൂ​ക്കി​ൽ ഒ​ന്ന​ര മാ​സ​ത്തേ​ക്കാ​ള്ള സ്റ്റോ​ക്ക് എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളി​ലും എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ൻ​എ​ഫ്എ​സ്എ ഗോ​ഡൗ​ണി​ൽ മേ​യ് മാ​സം വ​ര​യു​ള്ള സ്റ്റോ​ക്ക് നി​ല​വി​ലു​ണ്ടെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പൊ​തു​വി​പ​ണി​യി​ൽ ചി​ല ക​ട​ക​ളി​ൽ വി​ല​കൂ​ട്ടി​വി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും സ​പ്ലൈ ഓ​ഫീ​സ​ർ പറഞ്ഞു.