സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് ഉ​ദു​മ​ല​പേ​ട്ട​യി​ൽ ലേ​ല​ച​ന്ത
Saturday, March 28, 2020 10:50 PM IST
മ​റ​യൂ​ർ: തൃ​ശൂ​ർ മു​ത​ൽ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് പ​ച്ച​ക്ക​റി എ​ത്തു​ന്ന ത​മി​ഴ്നാ​ട്ടി​ലെ പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ൽ ഒ​ന്നാ​യ മ​റ​യൂ​രി​ന്‍റെ അ​തി​ർ​ത്തി ന​ഗ​ര​മാ​യ ഉ​ദു​മ​ല​പേ​ട്ട മാ​ർ​ക്ക​റ്റി​ൽ അ​ധി​കൃ​ത​ർ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് ലേ​ലം ന​ട​ത്തി. ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സ​മാ​ണ് ഉ​ദു​മ​ല​പേ​ട്ട മാ​ർ​ക്ക​റ്റി​ൽ ലേ​ലം ന​ട​ക്കു​ന്ന​ത്.

ച​ന്ത​യി​ൽ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കൂ​ന്ന ക​ർ​ഷ​ക​രു​ടെ​യും വാ​ങ്ങാ​നെ​ത്തു​ന്ന​വ​രൂ​ടെ​യും തി​ര​ക്ക് ഒ​ഴി​വാ​ക്കുന്ന​തി​നാ​യി ഉ​ദു​മ​ല​പേ​ട്ട ബ​സ് സ്റ്റാ​ൻ​ഡ്, നി​ല​വി​ലെ മാ​ർ​ക്ക​റ്റ്, മൈ​താ​നം എ​ന്നി​വ​ട​ങ്ങ​ളി​ൽ​വെ​ള്ളി​യാ​ഴ്ച​ത​ന്നെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണൂ​വി​മു​ക്ത​മാ​ക്കി ഒ​രൂ​മീ​റ്റ​ർ അ​ക​ല​ത്തി​ൽ കു​മ്മാ​യം ഉ​പ​യോ​ഗി​ച്ച വൃ​ത്തം​വ​ര​ച്ച് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ൾ നി​ൽ​ക്കു​ന്ന​തി​നാ​യി സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഉ​ദു​മ​ല​പേ​ട്ട ബ​സ് സ്റ്റാ​ൻ​ഡ് ലേ​ല​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ച​ത്.