ആ​ദ്യം ന​മു​ക്ക് ജീ​വി​ച്ചി​രി​ക്കാം; പി​ന്നീ​ടാ​വാം ജോ​ലി
Saturday, March 28, 2020 10:50 PM IST
ക​ന്പം​മെ​ട്ട്: കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി കോ​വി​ഡ് 19 എ​ന്ന മ​ഹാ​വി​പ​ത്തി​നെ​തി​രേ പൊ​രു​തു​ന്പോ​ൾ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ ക​ന്പം​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ കാ​ടും മ​ല​യും ക​യ​റി​യി​റ​ങ്ങി തൊ​ഴി​ലാ​ളി വീ​ടു​ക​ളി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ക​യാ​ണ്. കൂ​ലി​പ്പ​ണി​ചെ​യ്ത് അ​ന്ന​ന്ന​ത്തെ അ​ന്നം ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് ക​രു​ത​ലാ​വു​ക​യാ​ണി​വ​ർ.

അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ടു​ക​ളി​ലെ​ത്തി​യ പോ​ലീ​സി​നെ​ക​ണ്ട് വീ​ട്ടു​കാ​ർ ആ​ദ്യം ആ​കു​ല​രാ​യെ​ങ്കി​ലും പോ​ലീ​സു​കാ​രു​ടെ വി​ശ​ദീ​ക​ര​ണം കേ​ട്ട​പ്പോ​ൾ അ​വ​രു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു.ദി​വ​സ​വും പ​ണി​ക്കു​പോ​യി​ല്ലെ​ങ്കി​ൽ വീ​ട്ടി​ൽ അ​ടു​പ്പു പു​ക​യി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള​വ​ർ​ക്ക് എ​ങ്ങ​നെ ലോ​ക്ക് ഡൗ​ണി​ൽ വീ​ട്ടി​ലി​രി​ക്കാ​നാ​കും. ഇ​ത് മ​ന​സി​ലാ​ക്കി​യാ​ണ് നി​യ​മ​പാ​ല​ക​ർ മ​റ്റൊ​രു രീ​തി​യി​ൽ നി​യ​മം ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

’പ​ണി​ക്കു പോ​കു​ന്നു​ണ്ട​ന്നൊ​ക്കെ ഞ​ങ്ങ​ൾ​ക്ക​റി​യാം. പ​ക്ഷെ നാ​ളെ​മു​ത​ൽ പോ​കേ​ണ്ട. ഞ​ങ്ങ​ളു​ണ്ട്, സ​ർ​ക്കാ​രു​ണ്ട് നി​ങ്ങ​ൾ​ക്കൊ​പ്പം. എ​ന്താ​വ​ശ്യ​മു​ണ്ടേ​ലും വി​ളി​ക്കൂ. ഈ ​ഫോ​ണ്‍ ന​ന്പ​ർ കു​റി​ച്ചു​വ​യ്ക്കൂ. വി​ളി​പ്പു​റ​ത്തു​ണ്ട് ഞ​ങ്ങ​ൾ. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ സ​ഹാ​യ​വും വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കും’.

ക​ന്പം​മെ​ട്ട് പോ​ലീ​സി​ന്‍റെ ഈ ​വാ​ക്കു​ക​ൾ പാ​വ​ങ്ങ​ൾ​ക്ക് ന​ല്കു​ന്ന ക​രു​ത്ത് വ​ള​രെ വ​ലു​താ​ണ്. ഇ​ത്ത​ര​ത്തി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് വി​വി​ധ രാഷ്‌ട്രീയ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ല്കു​വാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ക​ന്പം​മെ​ട്ട് സി​ഐ ജി. ​സു​നി​ൽ​കു​മാ​ർ പ​റ​യു​ന്നു.