പൊ​തു​പ്ര​വ​ർ​ത്ത​ക​ന് കോ​വി​ഡ്: മൂ​ന്നാ​ർ വീ​ണ്ടും ആ​ശ​ങ്ക​യി​ൽ
Friday, March 27, 2020 10:19 PM IST
മൂ​ന്നാ​ർ: കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ച ബ്രി​ട്ടീ​ഷ് പൗ​ര​ൻ മൂ​ന്നാ​റി​ൽ റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ച​തു സൃ​ഷ്ടി​ച്ച ആ​ശ​ങ്ക തീ​രും​മു​ന്പേ ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​വും ഡി​സി​സി ഭാ​ര​വാ​ഹി​യു​മാ​യ ആ​ളി​ന് കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ മൂ​ന്നാ​ർ വീ​ണ്ടും ജാ​ഗ്ര​ത​യി​ലാ​യി.
മൂ​ന്നാ​റി​ലെ​ത്തി​യ ബ്രി​ട്ടീ​ഷ് സ്വ​ദേ​ശി​ക്ക് കോ​വി​ഡ് ഭേ​ദ​മാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലി​രി​ക്കു​ന്പോ​ഴാ​ണ് മൂ​ന്നാ​റി​നെ വീ​ണ്ടും ക​രു​ത​ലി​ന്‍റെ അ​തീ​വ ജാ​ഗ്ര​ത​യി​ലേ​ക്ക് ഇ​ടു​ക്കി സ്വ​ദേ​ശി​യു​ടെ കോ​വി​ഡ് സ്ഥി​രീ​ക​ര​ണം എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ മൂ​ന്നാ​റി​ൽ നി​ര​വ​ധി പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും നി​ര​വ​ധി വ്യ​ക്തി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
മൂ​ന്നാ​റി​നു പു​റ​മേ മ​റ​യൂ​രി​ലും ഇ​ദ്ദേ​ഹം യാ​ത്ര​ചെ​യ്യു​ക​യും പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
കോ​വി​ഡ് ബാ​ധി​ത​ൻ ദി​വ​സ​ങ്ങ​ളോ​ളം മൂ​ന്നാ​റി​ലു​ണ്ടാ​യി​രു​ന്നെ​ന്ന വാ​ർ​ത്ത വ​ന്ന​തോ​ടെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​രീ​ക്ഷ​ണ​വും ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​ക​ളെ ക​ണ്ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ദേ​ഹം എ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലും ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​ക​ളേ​യും സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത്വ​രി​ത​ഗ​തി​യി​ൽ ഇ​ദേ​ഹം സ​ഞ്ച​രി​ച്ച് സ്ഥ​ല​ങ്ങ​ളു​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കി രോ​ഗ​വ്യാ​പ​നം ത​ട​യു​വാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

അ​ടി​മാ​ലി മേ​ഖ​ല​യി​ൽ 18 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
അ​ടി​മാ​ലി: ഇ​ടു​ക്കി​യി​ലെ പ്ര​മു​ഖ പൊ​തു​പ്ര​വ​ർ​ത്ത​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മൂ​ന്നാ​ർ, മ​റ​യൂ​ർ, ദേ​വി​കു​ളം, അ​ടി​മാ​ലി, ബൈ​സ​ണ്‍​വാ​ലി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ 18 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യെ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ അ​റി​യി​ച്ചു.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ൾ മ​റ​യൂ​രി​ലെ പൊ​തു​പ​രി​പാ​ടി​ക്കു​ശേ​ഷം മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​ൾ​പ്പെ​ടെ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​ത്ത​രം സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ടി​മാ​ലി, ബൈ​സ​ൻ​വാ​ലി, ദേ​വി​കു​ളം, മൂ​ന്നാ​ർ, മ​റ​യൂ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​യാ​ളു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കി​യ 18 പേ​രെ നി​രി​ക്ഷ​ണ​ത്തി​ലാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
കോ​വി​ഡ് 19 നെ ​പ്ര​തി​രോ​ധി​ക്കാ​ൻ ക്രി​യാ​ത്മ​ക​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളാ​ണ് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ല​ക്ഷ​ണം കാ​ണു​ന്ന​വ​ർ മ​റ​ച്ചു​വ​യ്ക്കാ​തെ അ​ത് ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്തു​ക​ളി​ലെ
ജീ​വ​ന​ക്കാ​ർ
വി​വ​രം ന​ൽ​ക​ണം
നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി​യി​ലെ പ്ര​മു​ഖ പൊ​തു​പ്ര​വ​ർ​ത്ത​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രോ, ജ​ന​പ്ര​തി​നി​ധി​ക​ളോ ഇ​ദ്ദേ​ഹ​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ വി​വ​രം ന​ൽ​ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ​ട്ടം​കോ​ള​നി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി.​കെ. പ്ര​ശാ​ന്ത് ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ​ക്കും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും ക​ത്തു​ന​ൽ​കി.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ
നി​രീ​ക്ഷ​ണ​ത്തി​ൽ
ക​ട്ട​പ്പ​ന: ഐ​എ​ൻ​ടി​യു​സി - കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​പി. ഉ​സ്മാ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ദേ​ഹ​വു​മാ​യി ക​ഴി​ഞ്ഞ​മാ​സം മു​ത​ൽ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള കോ​ണ്‍​ഗ്ര​സ് - ഐ​എ​ൻ​ടി​യു​സി നേ​താ​ക്ക​ൾ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം​ന​ൽ​കി. ഉ​സ്മാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി ആ​രോ​ഗ്യ വ​കു​പ്പി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ള​ള​വ​രു​ടെ വീ​ടു​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്.
14 ദി​വ​സ​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.