വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​കാ​തെ അ​ല​ഞ്ഞ വ​യോ​ധി​ക​നു പോ​ലീ​സ് തു​ണ​യേ​കി
Friday, March 27, 2020 10:19 PM IST
നെ​ടു​ങ്ക​ണ്ടം: ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ഡി​സ്ചാ​ർ​ജാ​യി മ​ട​ങ്ങാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ അ​ല​ഞ്ഞ ഗൃ​ഹ​നാ​ഥ​നു പോ​ലീ​സ് സം​ര​ക്ഷ​ണം​ന​ൽ​കി. ഡി​സ്ചാ​ർ​ജാ​യ​ശേ​ഷം ശ്വാ​സം​മു​ട്ട​ൽ മൂ​ർഛി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ ഗൃ​ഹ​നാ​ഥ​നെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ഇ​ട​പെ​ട്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.
അ​ടി​മാ​ലി​യി​ൽ​നി​ന്നും ജോ​ലി അ​ന്വേ​ഷി​ച്ചാ​ണ് ഗൃ​ഹ​നാ​ഥ​ൻ നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യ​ത്. ജോ​ലി​ക്കാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ഒ​രി​ട​ത്തും ല​ഭി​ച്ചി​ല്ല. ഇ​തി​നി​ടെ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ശ്വാ​സം​മു​ട്ട​ൽ കൂ​ടി​യ​തോ​ടെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​സു​ഖം മൂ​ർഛി​ച്ച​തി​നാ​ൽ ഗൃ​ഹ​നാ​ഥ​നെ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തി​രു​ന്നു.
ശ്വാ​സം​മു​ട്ട​ൽ കു​റ​ഞ്ഞ​തി​നാ​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ഡി​സ്ചാ​ർ​ജു​ചെ​യ്തു. ഇ​തി​നു​ശേ​ഷം വാ​ഹ​ന​സൗ​ക​ര്യ​മൊ​ന്നും ല​ഭി​ക്കാ​തെ​വ​ന്ന​തോ​ടെ അ​ടി​മാ​ലി​യി​ലേ​ക്കു മ​ട​ങ്ങാ​നാ​യി​ല്ല. നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലു​ടെ ചു​റ്റി​ത്തി​രി​ഞ്ഞ​ശേ​ഷം രാ​ത്രി എ​ട്ടി​നു ക​ല്ലാ​റി​ലെ​ത്തി. ഇ​തി​നി​ടെ ശ്വാ​സം​മു​ട്ട​ൽ കൂ​ടി ഗൃ​ഹ​നാ​ഥ​ൻ അ​വ​ശ​നി​ല​യി​ലാ​യി.
സം​ഭ​വം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​രം നെ​ടു​ങ്ക​ണ്ടം എ​സ്ഐ​യെ അ​റി​യി​ച്ചു. ഉ​ട​ൻ​ത​ന്നെ എ​സ്ഐ​യും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും​ചേ​ർ​ന്ന് ഗൃ​ഹ​നാ​ഥ​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഗൃ​ഹ​നാ​ഥ​നു ബ​ന്ധു​ക്ക​ൾ ഒ​ന്നു​മി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ബ​ന്ധു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.
പ്ര​ദേ​ശ​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഗൃ​ഹ​നാ​ഥ​നെ പാ​ർ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കോ​വി​ഡ് 19 മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​റ​ത്തു​നി​ന്നും എ​ത്തു​ന്ന​വ​രെ പാ​ർ​പി​ക്കാ​നും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഈ ​അ​വ​സ്ഥ​യി​ലാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ഗൃ​ഹ​നാ​ഥ​നു തു​ണ​യാ​യെ​ത്തി​യ​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.