തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യം ന​ഷ്ട​മാ​കു​മെ​ന്ന് ആ​ക്ഷേ​പം
Friday, March 27, 2020 10:19 PM IST
അ​ടി​മാ​ലി: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നാ​സ്ഥ​മൂ​ലം കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സാ​ന്പ​ത്തി​ക സ​ഹാ​യം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ഷ്ട​മാ​കു​മെ​ന്ന് ആ​ക്ഷേ​പം. 100 തൊ​ഴി​ലു​റ​പ്പ് ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ വ​നി​ത​ക​ൾ​ക്ക് മാ​സം 2000 രൂ​പ​വീ​തം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് പ​ല​ർ​ക്കും ന​ഷ്ട​മാ​കാ​ൻ​പോ​കു​ന്ന​ത്.
കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് മ​സ്റ്റ​ർ റോ​ളി​ൽ 70 -80 ദി​വ​സം​വ​രെ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് പി​ന്നീ​ട് ജോ​ലി നി​ഷേ​ധി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​ണ്ടാ​യി​രു​ന്നു. നി​സാ​ര​മാ​യ തൊ​ഴി​ൽ​ദി​ന വ്യ​ത്യാ​സ​ത്തി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്കും ന​ഷ്ട​പ്പെ​ടു​ന്ന​ത് 6000 രൂ​പ​യാ​ണ്. ഈ ​ദു​ര​ന്ത​കാ​ല​ത്ത് ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യ​വ​ർ​ക്ക് ഇ​ത് ക​ന​ത്ത ന​ഷ്ട​മാ​കും.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ ആ​ക്ഷേ​പ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്താ​ണ് കൊ​ന്ന​ത്ത​ടി. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം തൊ​ഴി​ലു​റ​പ്പ് ന​ട​ക്കു​ന്പോ​ഴും ഏ​താ​നും​മാ​സ​ങ്ങ​ളാ​യി കൊ​ന്ന​ത്ത​ടി​യി​ൽ ജോ​ലി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.