റേ​ഷ​ൻ​ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് പോ​യ​യാ​ളെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി
Friday, March 27, 2020 10:19 PM IST
തൊ​ടു​പു​ഴ: റേ​ഷ​ൻ​ക​ട അ​ട​ച്ച് മ​ക​നോ​ടൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ആ​ളെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. വ​ണ്ണ​പ്പു​റം പ്ലാ​ന്‍റേഷ​ൻ ക​വ​ല സ്വ​ദേ​ശി അ​ബ്ദു​ൽ ക​രിം (50) ആ​ണ് പ​രി​ക്കേ​റ്റ് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.
പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം ബ്ലോ​ക്ക് എ​ന്ന സ്ഥ​ല​ത്ത് റേ​ഷ​ൻ​ക​ട ന​ട​ത്തു​ക​യാ​ണ് അ​ബ്ദു​ൽ ക​രിം. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ക​ട അ​ട​ച്ച​ശേ​ഷം ഏ​ഴു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​ന് മ​റ്റു വാ​ഹ​ന​സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ സ്കൂ​ട്ട​റു​മാ​യി വ​രാ​ൻ മ​ക​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ക​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ വ​ണ്ണ​പ്പു​റം ടൗ​ണി​ൽ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞു.
സ്കൂ​ട്ട​ർ നി​ർ​ത്തി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ ന​ൽ​കി​യി​ട്ടു​ള്ള പാ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണി​ക്കു​ന്ന​തി​നാ​യി എ​ടു​ക്കു​ന്ന​തി​നി​ടെ ഓ​ടി​വ​ന്ന പൊ​ലീ​സു​കാ​ർ ലാ​ത്തി ഉ​പ​യോ​ഗി​ച്ചു പു​റ​ത്തും കൈ​യി​ലും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു അ​ബ്ദു​ൽ ക​രിം പ​റ​ഞ്ഞു. മ​ക​ന്‍റെ കാ​ലി​നും ലാ​ത്തി​യ​ടി​യേ​റ്റു. ഒ​രു കാ​ര്യ​വും തി​ര​ക്കാ​തെ ഒ​ന്നും പ​റ​യാ​ൻ അ​നു​വ​ദി​ക്കാ​തെ ആ​യി​രു​ന്നു മ​ർ​ദ​നം. പി​ന്നീ​ട് കാ​ളി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞ​പ്പോ​ൾ സം​ഭ​വ​ത്തെ​ക്കു​റി​ച്ചു അ​ന്വേ​ഷി​ക്കാ​മെ​ന്നാ​ണ് സി​ഐ പ​റ​ഞ്ഞ​തെന്നും സം​ഘ​ട​നാ ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ൾ​പ്പെ​ടെ പ​രാ​തി കൊ​ടു​ത്ത​താ​യും അ​ബ്ദു​ൽ ക​രിം പ​റ​ഞ്ഞു.