പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൈ​കോ​ർ​ത്ത് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും
Friday, March 27, 2020 10:19 PM IST
തൊ​ടു​പു​ഴ:​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നും ആ​രോ​ഗ്യ​വ​കു​പ്പി​നു​മൊ​പ്പം കൈ​കോ​ർ​ക്കു​ക​യാ​ണ് തൊ​ടു​പു​ഴ​യി​ലെ ചി​ല സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ.​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ താ​മ​സ​ത്തി​നും ചി​കി​ൽ​സ​യ്ക്കു​മാ​യി തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പു​തി​യ ബ്ലോ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി​യി​രു​ന്നു.​ഏ​ഴു​നി​ല​ക​ളു​ള്ള ബ്ലോ​ക്കി​ൽ നി​ര​വ​ധി വാ​ർ​ഡു​ക​ളും മു​റി​ക​ളു​മാ​ണു​ള്ള​ത്.
ഇ​വി​ടേ​ക്ക് ആ​വ​ശ്യ​മാ​യ കി​ട​ക്ക​ക​ളും ക​ട്ടി​ലു​ക​ളും മേ​ശ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ൾ സ​ജ്ജീ​ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ ന​ട​ത്തി​വ​രി​ക​യാ​ണ്.​ഈ ഉ​ദ്യ​മ​ത്തി​ലാ​ണ് ന​ഗ​ര​ത്തി​ലെ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കൈ​കോ​ർ​ക്കു​ന്ന​ത്. ല​യ​ണ്‍​സ് ക്ല​ബ് തൊ​ടു​പു​ഴ, ല​യ​ൻ​സ് ക്ല​ബ് മെ​ട്രോ,മാ​ർ​വ​ൽ മാ​ട്ര​സ​സ്,കേ​ര​ള ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കി​ട​ക്ക​ക​ളും ത​ല​യി​ണ​യും മ​റ്റും ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​ക്ക് സം​ഭാ​വ​ന ചെ​യ്ത് മാ​തൃ​ക​യാ​യി​രു​ന്നു.​സാ​മ​ഗ്രി​ക​ൾ ജി​ല്ല ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജ് ഡോ.​സു​ജ ജോ​സ​ഫ് സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്നു ഏ​റ്റു​വാ​ങ്ങി.