ന​ഗ​ര​സ​ഭ സ​മൂ​ഹ അ​ടു​ക്ക​ള​ ആ​രം​ഭി​ച്ചു
Friday, March 27, 2020 10:19 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ആ​രും പ​ട്ടി​ണി കി​ട​ക്ക​രു​തെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ സ​മൂ​ഹ അ​ടു​ക്ക​ള​യാ​രം​ഭി​ച്ചു.
ഇ​ന്ന​ലെ നൂ​റോ​ളം പേ​ർ​ക്കാ​ണ് ഭ​ക്ഷ​ണം ന​ൽ​കി​യ​ത്. രാ​വി​ലെ ച​പ്പാ​ത്തി​യും കി​ഴ​ങ്ങും. ഉ​ച്ച​ക്ക് സാ​ന്പാ​റും തോ​ര​നും കൂ​ട്ടി ഉൗ​ണ്. വൈ​കി​ട്ട് ച​പ്പാ​ത്തി​യും ക​ട​ല​ക്ക​റി​യു​മാ​യി​രു​ന്നു ആ​ദ്യ ദി​നം ന​ൽ​കി​യ​ത്. ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള അം​ഗ​ന​വാ​ടി​ക​ൾ മു​ഖേ​ന​യാ​ണ് ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
എ​ന്നാ​ൽ അ​ൻ​പ​തോ​ളം പേ​ർ മാ​ത്ര​മെ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​ള്ളു.
വ​ഴി​യ​രി​കി​ൽ ക​ഴി​യു​ന്ന യാ​ച​ക​ർ​ക്കും ഭ​ക്ഷ​ണം കി​ട്ടാ​തെ ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞ​വ​ർ​ക്കു​മാ​യി അ​ൻ​പ​തു ഭ​ക്ഷ​ണ​പൊ​തി​ക​ളും ഇ​തി​നു പു​റ​മെ ത​യാ​റാ​ക്കി. ന​ഗ​ര​സ​ഭ​യു​ടെ വാ​ഹ​ന​ത്തി​ലും മ​റ്റ് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​മാ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ച​ത്.
തൊ​ടു​പു​ഴ ആ​ന​ക്കൂ​ട ക​വ​ല​യി​ലെ അ​മൃ​ത കാ​റ്റ​റിം​ഗ് യൂ​ണി​റ്റി​ന്‍റെ അ​ടു​ക്ക​ള​യാ​ണ് പാ​ച​കം ചെ​യ്യാ​ൻ ന​ഗ​ര​സ​ഭ​യ്ക്ക് വി​ട്ടു ന​ൽ​കി​യി​ട്ടു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും കൂടുതൽ ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തി ഭ​ക്ഷ​ണ​വി​ത​ര​ണം തു​ട​രും.