കോ​വി​ഡ് - 19: ജി​ല്ല​യി​ൽ 1538 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Friday, March 27, 2020 10:19 PM IST
തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണ്‍ നാ​ലാം ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ പോ​ലീ​സ് നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ബോ​ധ​വാ​ൻ​മാ​രാ​കു​ന്നു. പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും നി​ര​ത്തു​ക​ളി​ൽ നി​ന്നും പ​ര​മാ​വ​ധി ഒ​ഴി​ഞ്ഞു നി​ൽ​ക്കാ​നാ​ണ് കൂ​ടു​ത​ൽ പേ​രും ശ്ര​മി​ക്കു​ന്ന​ത്. ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും പ്ര​ധാ​ന ടൗ​ണു​ക​ളി​ലും നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്ന​തി​നു പു​റ​മെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ൽ റോ​ന്തു ചു​റ്റു​ന്നു​ണ്ട്. കൂ​ട്ടം കൂ​ടു​ന്ന​വ​രെ വി​ര​ട്ടി​യോ​ടി​ക്കു​ക​യും ക​ട​ക​ൾ​ക്കു മു​ന്നി​ൽ ആ​ളു​ക​ളെ കൂ​ട്ടം കൂ​ടാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പോ​ലീ​സി​നോ​ടൊ​പ്പം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു. തു​റ​ന്നി​രി​ക്കു​ന്ന ക​ട​ക​ളി​ൽ ഹാ​ൻ​ഡ് വാ​ഷും വെ​ള്ള​വും സാ​നി​റ്റൈ​സ​റും ക​രു​ത​ണ​മെ​ന്നും ക​ട​യ്ക്കു​ള്ളി​ലേ​ക്ക് ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​തി​രി​ക്കാ​ൻ താ​ത്ക്കാ​ലി​ക സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ട്.

കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു.​ജി​ല്ല​യി​ൽ ഇ​തു​വ​രെ 1538 പേ​രാ​ണ് വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.​ഇ​തി​ൽ അ​ഞ്ചു​പേ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ ഇ​ന്ന​ലെ 15 പേ​രു​ടെ ഫ​ലം ല​ഭി​ച്ചി​രു​ന്നു.​ഇ​തി​ൽ ആ​ർ​ക്കും വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് തെ​ളി​ഞ്ഞു.​വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യു​മാ​യി 69 പേ​രു​ടെ ഫ​ലം ല​ഭി​ച്ച​തി​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 86 പേ​രു​ടെ ശ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്.​ജി​ല്ല​യി​ൽ നി​ല​വി​ൽ കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നും ചെ​റു​തോ​ണി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ ഇ​രു​വ​രും തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ണ്.

4ലോ​ക് ഡൗ​ണ്‍: ഇ​ന്ന​ലെ
150 കേ​സു​ക​ൾ

തൊ​ടു​പു​ഴ : പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തി​യ​തോ​ടെ നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​തി​ന്‍റെ പേ​രി​ലെ​ടു​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്. ലോ​ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ൽ ഇ​ന്ന​ലെ 150 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തു. 35 വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വ​ണ്ട​ൻ​മേ​ട്-6, പീ​രു​മേ​ട്-4, വാ​ഗ​മ​ണ്‍ -12, പെ​രു​വ​ന്താ​നം -3, ഉ​പ്പു​ത​റ -2, ക​ട്ട​പ്പ​ന-3, മൂ​ന്നാ​ർ -16, ദേ​വി​കു​ളം-2, അ​ടി​മാ​ലി -3, വെ​ള്ള​ത്തൂ​വ​ൽ -2, വ​ണ്ടി​പ്പെ​രി​യാ​ർ -6, കു​മ​ളി-8, മു​രി​ക്കാ​ശേ​രി -9, ക​ഞ്ഞി​ക്കു​ഴി -1, ക​രി​മ​ണ​ൽ-2, ത​ങ്ക​മ​ണി -5, ഇ​ടു​ക്കി -6, തൊ​ടു​പു​ഴ -6, ക​രി​ങ്കു​ന്നം -5, ക​രി​മ​ണ്ണൂ​ർ-4, കാ​ളി​യാ​ർ-10, കു​ള​മാ​വ്-2 കാ​ഞ്ഞാ​ർ-5, മു​ട്ടം -9, ക​ന്പം​മെ​ട്ട്-4, ഉ​ടു​ന്പ​ഞ്ചോ​ല-3, നെ​ടു​ങ്ക​ണ്ടം-12 എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ൾ.