ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി പോ​ലീ​സ്
Friday, March 27, 2020 10:15 PM IST
തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി ന​ട​ന്ന് വ​ഴി​യി​ലാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി തൊ​ടു​പു​ഴ പോ​ലീ​സ്. ത​മി​ഴ്നാ​ട്ടി​ലെ ക​ന്പം, തേ​നി സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു പേ​ർ​ക്കാ​ണ് പോ​ലീ​സ് സ​ഹാ​യം ന​ൽ​കി​യ​ത്. പെ​രു​ന്പാ​വൂ​രി​ലെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​വ​ർ​ക്ക് ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് തൊ​ഴി​ലും താ​മ​സ സൗ​ക​ര്യ​വും ന​ഷ്ട​മാ​യി.
ഇ​തോ​ടെ​യാ​ണ് ഇ​വ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി പെ​രു​ന്പാ​വൂ​രി​ൽ നി​ന്നും ല​ഭി​ച്ച വാ​ഹ​ന​ത്തി​ൽ മൂ​വാ​റ്റു​പു​ഴ​യി​ലെ​ത്തി. ഇ​വി​ടെ നി​ന്നും തൊ​ടു​പു​ഴ , ഈ​രാ​റ്റു​പേ​ട്ട വ​ഴി നാ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നും വാ​ഹ​നം ഏ​തെ​ങ്കി​ലും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വ​ർ ന​ട​ന്ന​ത്. എ​ന്നാ​ൽ തൊ​ടു​പു​ഴ​യി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭി​ക്കാ​തെ ഇ​വ​ർ ത​ള​ർ​ന്നു. തു​ട​ർ​ന്ന് എ​സ്ഐ എം.​പി.​സാ​ഗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​ർ​ക്ക് ന​ഗ​ര​സ​ഭ​യു​ടെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ നി​ന്നും ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കി. താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കാ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചെ​ങ്കി​ലും ഈ​രാ​റ്റു​പേ​ട്ട​യി​ൽ എ​ത്തി​ച്ചാ​ൽ മ​തി​യെ​ന്ന ഇ​വ​രു​ടെ അ​ഭ്യ​ർ​ഥ​ന​യെ​തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് വ​രു​ത്തി ക​യ​റ്റി​വി​ട്ടു.