പൊ​തു​പ്ര​വ​ർ​ത്ത​ക​നു കോ​വി​ഡ്: നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 260 പേ​ർ
Friday, March 27, 2020 10:15 PM IST
തൊ​ടു​പു​ഴ:​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ചെ​റു​തോ​ണി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ സ​ഞ്ചാ​രം മൂ​ലം ഇ​ന്ന​ലെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 260 പേ​ർ.​ഇ​തി​ൽ ര​ണ്ട് അ​ധ്യാ​പി​ക​മാ​രെ ആ​ശു​പ​ത്രി​യി​ൽ ഐ​സ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​ഇ​വ​ർ രോ​ഗ​ബാ​ധി​ത​നൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പോ​യി​രു​ന്നു. രോ​ഗം​സ്ഥി​രീ​ക​രി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ര​ണ്ടു പ്രാ​വ​ശ്യം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യി​രു​ന്നു.​
നി​യ​മ​സ​ഭ​യി​ലെ​ത്തി എം​എ​ൽ​എ​മാ​രെ​യും മ​ന്ത്രി​മാ​രേ​യും നേ​രി​ൽ കാ​ണു​ക​യും ചെ​യ്തു.​ഏ​കാ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന നേ​താ​വാ​യ​തി​നാ​ൽ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ഈ ബി​ല്ലി​ന് പി​ന്തു​ണ തേ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ അ​ട​ക്കം ക​യ​റി​യി​റ​ങ്ങി​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. മൂ​ന്നാ​റി​ലെ​യും ഷോ​ള​യൂ​രി​ലേ​യും വ​ന​വാ​സി ഉൗ​രു​ക​ളി​ലെ ഏ​ക​ധ്യാ​പി​ക സ​മ​ര പ​രി​പാ​ടി​ക​ളി​ലും ഇ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു.​എ​ന്നാ​ൽ എ​വി​ടെ നി​ന്നാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തെ​ന്ന് ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല.​ഇ​തി​നി​ടെ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത കാ​ട്ടി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും ഇ​ന്ന​ലെ പ​ത്ര സ​മ്മേ​ള​ന​ത്തി​നി​ടെ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.