നി​രീ​ക്ഷ​ണ​ത്തി​നി​ട​യി​ൽ സം​ഘം ചേ​ര​ൽ:യു​വാ​ക്കൾക്കെതിരെ കേ​സ്
Friday, March 27, 2020 10:15 PM IST
തൊ​ടു​പു​ഴ: നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ആ​ളു​ടെ വീ​ട്ടി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് കൂ​ട്ടം​കൂ​ട​ലും ചീ​ട്ടു​ക​ളി​യും ന​ട​ത്തി​യ​തി​ന്‍റെ​യും പേ​രി​ൽ കേ​സ്. വ​ണ്ണ​പ്പു​റം പു​ളി​ക്ക​ത്തൊ​ട്ടി​യി​ൽ മൂ​ന്നു പേ​ർ​ക്കെ​തി​രെ​യാ​ണ് കാ​ളി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
പു​നെ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വ് 10 ദി​വ​സം മു​ൻ​പാ​ണ് ആ​ന്ധ്രാ വ​ഴി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. പി​ന്നാ​ലെ ഇ​യാ​ളോ​ട് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രു​ന്നു.
എ​ന്നാ​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ സു​ഹൃ​ത്തു​ക്ക​ൾ വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ​ക്കു വി​വ​രം ല​ഭി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ത്തി. ആ​രോ​ഗ്യ വ​കു​പ്പ് ഇ​ക്കാ​ര്യ​ങ്ങ​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചു.
ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ഇ​യാ​ളെ​കൂ​ടാ​തെ മ​റ്റ് ര​ണ്ട് പേ​ർ​കൂ​ടി വീ​ടി​നു​ള്ളി​ൽ നി​ന്ന് ഇ​റ​ങ്ങി വ​ന്നു.
ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ യു​വാ​വി​നെ​തി​രെ​യും സു​ഹൃ​ത്തു​ക്ക​ൾ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.