കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ൽ​ക്കാ​ൻ ന​ട​പ​ടി വേ​ണം-​മാ​ത്യു സ്റ്റീ​ഫ​ൻ
Friday, March 27, 2020 10:15 PM IST
തൊ​ടു​പു​ഴ:​കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും അ​തു വി​റ്റ​ഴി​ക്കാ​നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ൻ​എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ മൂ​ലം എ​ല്ലാ​വി​ധ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ശേ​ഖ​ര​ണ​വും വി​ൽ​പ്പ​ന​യും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണ്. സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ മൂ​ലം 20 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് പൈ​നാ​പ്പി​ൾ കൃ​ഷി​ക്കാ​ർ​ക്ക് മാ​ത്രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ്ര​തി​ദി​നം നൂ​റ് ലോ​ഡ് പൈ​നാ​പ്പി​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റി​പ്പോ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഒ​രു കി​ലോ​പോ​ലും വി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.​ഏ​ക്ക​ർ ക​ണ​ക്കി​നു സ്ഥ​ല​ത്തെ പൈ​നാ​പ്പി​ൾ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യാ​തെ കൃ​ഷി​ക്കാ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.​ഇ​തി​നു പു​റ​മെ പാ​ല​ക്കാ​ട് നെൻമാറ​യി​ൽ പാ​ക​മാ​യി നി​ൽ​ക്കു​ന്ന മാ​ങ്ങ പ​റി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് 200 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.​ആ​വ​ശ്യ​ത്തി​ന് ജോ​ലി​ക്കാ​രെ ല​ഭ്യ​മാ​ക്കി വി​ള​വെ​ടു​പ്പ് ന​ട​ത്തി ക​യ​റ്റി അ​യ​യ്ക്കു​വാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യാ​ൽ ഈ ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​നാ​കും.​
ഏ​ലം, കു​രു​മു​ള​ക്, കാ​പ്പി, തേ​യി​ല തു​ട​ങ്ങി​യ നാ​ണ്യ​വി​ള ക​ർ​ഷ​ക​രും ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ ക​ഴി​യാ​തെ ഗു​രു​ത​ര പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്.​ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മാ​ത്യു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.