വി​ല​ക്ക​യ​റ്റം: സംയുക്ത പ​രി​ശോ​ധ​ന ന​ട​ത്തി
Friday, March 27, 2020 10:15 PM IST
തൊ​ടു​പു​ഴ : കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ വി​ല കൂ​ട്ടി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​നു​സ​ര​ണം തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ സ​പ്ലൈ ആ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പു​മാ​യി ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി.
അ​രി, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ മൂ​ന്ന് മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും അ​വ​ശ്യ സാ​ധ​ന നി​യ​മം അ​നു​സ​രി​ച്ച് ന​ട​പ​ടി​ക്ക് ശു​പാ​ർ​ശ ചെ​യ്തു ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.
എ​ല്ലാ മൊ​ത്ത, ചി​ല്ല​റ വ്യാ​പാ​രി​ക​ളും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റോ​ക്ക് ര​ജി​സ്റ്റ​റും വാ​ങ്ങി​യ ബി​ല്ലു​ക​ളും വി​ൽ​പന ബി​ല്ലി​ന്‍റെ പ​ക​ർ​പ്പു​ക​ളും ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ളും ത്രാ​സ് മു​ദ്ര വ​ച്ച രേ​ഖ​ക​ളും കൃ​ത്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ടേ​താ​ണെ​ന്നും വി​ല​വി​വ​ര​പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.