ലോ​ക് ഡൗ​ണി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്ക​ണം: എം​പി
Friday, March 27, 2020 10:15 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് 19ന്‍റെ ഭാ​ഗ​മാ​യി ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​കോ​ള ജി​ല്ല​യി​ൽ കു​ടു​ങ്ങി​യ ഇ​ടു​ക്കി ജി​ല്ല​ക്കാ​രാ​യ 20 പേ​രു​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി മ​ഹാ​രാ​ഷ്ട്രാ മു​ഖ്യ​മ​ന്ത്രി​ക്കും, സ്ഥ​ലം എം​പി കൂ​ടി​യാ​യ കേ​ന്ദ്ര മ​ന്ത്രി സ​ജ്ഞ​യ് ദോ​ത്രേ​യ്ക്കും ക​ത്ത​യ​ച്ചു. ബാ​ഡ്കി എ​ന്ന സ്ഥ​ല​ത്ത് ശ്രീ ​റെ​സി​ഡ​ൻ​സി ഡ്യൂ​പ്ല​ക്സ് പ്ലോ​ട്ട് ന​ന്പ​ർ 131 , 132 ൽ ​പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ ഭ​ക്ഷ​ണ​വും വെ​ള​ള​വും വൈ​ദ്യ​സ​ഹാ​യ​വും പോ​ലും സ​മ​യ​ത്ത് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ബോ​ധ്യ​പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എം.​പി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട​ത്.
തു​ട​ർ​ന്ന് അ​കോ​ള ക​ള​ക്ട​റേ​യും ഫോ​ണി​ൽ ബ​ന്ധ​പെട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​കോ​ള​യി​ൽ ഗ്ലേ​സ് ട്രേ​ഡി​ഗ് പൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​ന്പ​നി​യി​ലെ ട്രെ​യി​നി​ക​ളാ​യ ജോ​ലി​ക്ക് പോ​യ​വ​ർ​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഇ​വ​രി​ലൊ​രാ​ൾ​ക്ക് ചി​ക്ക​ൻ​പോ​ക്സ് പി​ടി​പെ​ട്ട​താ​യും ഇ​ക്കാ​ര്യ​വും ക​ള​ക്ട​റെ അ​റി​യി​ച്ച​താ​യും എം​പി പ​റ​ഞ്ഞു.