വീ​ട്ടി​ലി​രി​ക്കാം പ​ച്ച​ക്ക​റി ന​ടാം, എകെസിസി കാ​ന്പ​യി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം
Friday, March 27, 2020 10:13 PM IST
ക​രി​മ​ണ്ണൂ​ർ : ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ എ​കെ​സി​സി ആ​ഹ്വാ​നം ചെ​യ്ത വീ​ട്ടി​ലി​രി​ക്കാം പ​ച്ച​ക്ക​റി ന​ടാം എ​ന്ന കാ​ന്പ​യി​ൻ കേ​ര​ള​ത്തി​ലെ എ​ല്ലാ രൂ​പ​ത ക​മ്മി​റ്റി​ക​ളും ഏ​റ്റെ​ടു​ത്തു. ക​ഴി​ഞ്ഞ 25 നാ​ണു കാ​ന്പ​യി​നു തു​ട​ക്കം കു​റി​ച്ച​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലു​ൾ​പ്പെ​ടെ വ​ൻ പ്ര​തി​ക​ര​ണ​മാ​ണ് കാ​ന്പ​യി​ന് ല​ഭി​ച്ച​ത്. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ ചെ​യ്ത​തും പ​ദ്ധ​തി​യ്ക്ക് പ്ര​ചോ​ദ​ന​മാ​യി. കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യാ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണ്‍ വി​ജ​യി​പ്പി​ക്കാ​നും മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​ന് അ​യ​വു വ​രു​ത്താ​നും കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്നാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​തി​നു പു​റ​മെ പ​ച്ച​ക്ക​റി​യി​ൽ സ്വ​യം​പ​ര്യാ​പ്ത​മാ​കു​ന്ന​തി​നും മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​കാ​നും ല​ക്ഷ്യം വെ​ച്ചാ​ണ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം കാ​ന്പ​യി​ൻ ആ​ഹ്വാ​നം ചെ​യ്ത​ത്. ബി​ജു പ​റ​യ​ന്നി​ലം ക​രി​മ​ണ്ണൂ​രു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ കു​ടും​ബാ​ഗ​ങ്ങ​ളോ​ടൊ​പ്പം പ​ച്ച​ക്ക​റി ന​ട്ടു .

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഡ​യ​റ​ക്ട​ർ ഫാ .​ജി​യോ ക​ട​വി തൃ​ശൂ​രി​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി പു​ഞ്ച​കു​ന്നേ​ൽ പ​യ്യ​ന്നൂ​രി​ലും കൃ​ഷി​ക്കും നേ​തൃ​ത്വം ന​ൽ​കി . കൃ​ഷി​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വ്യാ​യാ​മ​വും മാ​ന​സി​ക ഉ​ല്ലാ​സ​വും ന​മ്മ​ളി​ലെ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​തി​ലൂ​ടെ കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ഡ്വ.​ബി​ജു പ​റ​യ​ന്നി​ലം പ​റ​ഞ്ഞു.