നെ​ടു​ങ്ക​ണ്ട​ത്ത് സാ​മൂ​ഹ്യ അ​ടു​ക്ക​ള തു​റ​ന്നു
Friday, March 27, 2020 10:13 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് - 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് ക​മൂ​ണി​റ്റി കി​ച്ച​ണ്‍ തു​റ​ന്നു. രോ​ഗി​ക​ൾ, നി​രാ​ലം​ബ​ർ, ഭ​ക്ഷ​ണം കി​ട്ടാ​തെ അ​ല​യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ലും ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കും.
ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ സാ​ഹ​ച​ര്യ​മി​ല്ലാ​തെ വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഭ​ക്ഷ​ണ പൊ​തി​ക​ൾ പ​ഞ്ചാ​യ​ത്ത് ക​മൂ​ണി​റ്റി ഹാ​ളി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന കി​ച്ച​ണി​ൽ​നി​ന്നും നേ​രി​ട്ട് 20 രൂ​പ നി​ര​ക്കി​ലും വീ​ടു​ക​ളി​ലോ സ്ഥാ​പ​ന​ങ്ങ​ളി​ലോ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​തി​ന് 25 രൂ​പ നി​ര​ക്കി​ലു​മാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ അ​താ​ത് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള​യോ, 9447568251, 9605724982 എ​ന്നീ ന​ന്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ട്ട് മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യ​ണം. കു​ടും​ബ​ശ്രീ യൂ​ണി​റ്റും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.
ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം നി​ർ​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ ലൂ​സി​യ ജോ​യി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​എ​ൻ. വി​ജ​യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, റോ​ട്ട​റി ഈ​സ്റ്റ് ഹി​ൽ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ചാ​ലി​ൽ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​വി. അ​ജി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.