ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​കും: ജി​ല്ലാ ക​ള​ക്ട​ർ
Friday, March 27, 2020 10:13 PM IST
ക​ട്ട​പ്പ​ന: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പേ​രി​ൽ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​വും വി​ൽ​പ​ന​യും സം​സ്ഥാ​ന​ത്ത് ത​ട​യു​ന്നി​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​റി​യി​ച്ചു.
സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​തെ ഗോ​ഡൗ​ണു​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​കും. മു​ന്പ് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വ്യാ​പാ​ര ശാ​ല​ക​ളി​ൽ വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത​വ​ർ അ​ത് തു​ട​ര​ണം. വാ​ഹ​ന​ങ്ങ​ൾ ത​ട​യു​മെ​ന്ന് പ്ര​ച​രി​പ്പി​ച്ച് കൃ​ത്രി​ക്ഷാ​മം സൃ​ഷ്ടി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.
റൂ​ട്ട് സെ​യി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​റെ കൂ​ടാ​തെ ഒ​രാ​ളെ​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രും ജി​ല്ല​യി​ൽ​ത​ന്നെ​യും ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​വ​രും കൃ​ത്യ​മാ​യി വി​ത​ര​ണം ന​ട​ത്ത​ണം. ഇ​തു നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സാ​ധ​ന​ങ്ങ​ളു​ടെ ക്ഷാ​മം ചൂ​ണ്ടി​ക്കാ​ട്ടി വി​ല​വ​ർ​ധ​ന​വ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ചി​ല സാ​ധ​ന​ങ്ങ​ൾ​ക്ക് ക്ഷാ​മ​വും വി​ല​വ​ർ​ധ​ന​വും ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നേ​തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.