മൂ​ന്നാ​റി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു
Friday, March 27, 2020 10:13 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ ടൗ​ണി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​വാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പു​തി​യ വ​ഴി​ക​ൾ തേ​ടു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​സ്റ്റേ​റ്റു​ക​ളി​ൽ ത​ന്നെ അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു​ന​ൽ​കാ​നാ​ണ് ആ​ദ്യം പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മൂ​ന്നാ​റി​ലെ തി​ര​ക്ക് കാ​ര്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി മൂ​ന്നാ​ർ ടൗ​ണി​ൽ ശ​ക്ത​മാ​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക​യും തി​ര​ക്ക് നി​യ​ന്ത്രി​ക്കു​വാ​ൻ പോ​ലീ​സും ഉ​ദ്യോ​ഗ​സ്ഥ​രും ഏ​റെ ബ​ദ്ധ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ പു​തി​യ വ​ഴി​ക​ൾ തേ​ടു​ന്ന​ത്. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങാ​നാ​ണെ​ന്ന പേ​രി​ലാ​യി​രു​ന്നു കൂ​ടു​ത​ലും ടൗ​ണി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. ക​ട​ക​ളി​ൽ ഒ​രു​സ​മ​യ​ത്ത് ര​ണ്ടു പേ​രി​ൽ കൂ​ടു​ത​ൽ നി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച് നി​ര​വ​ധി​പേ​ർ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു പൊ​തു​വേ. തി​ര​ക്കു കു​റ​യ്ക്കാ​ൻ പോ​ലീ​സി​ന് ചൂ​ര​ൽ പ്ര​യോ​ഗം​വ​രെ ന​ട​ത്തേ​ണ്ടി​വ​ന്നി​രു​ന്നു. വ്യ​ക്ത​മാ​യ കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ച്ച് യാ​ത്ര​ചെ​യ്യു​ന്ന​വ​രെ അ​തി​ന​നു​വ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​നാ​വ​ശ്യ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മൂ​ന്നാ​ർ ഡി​വൈ​എ​സ്പി എം. ​ര​മേ​ഷ്കു​മാ​ർ അ​റി​യി​ച്ചു.