ലോ​റി​യി​ൽ കു​ട​ങ്ങി​യ ത​മി​ഴ്നാ​ട് തൊ​ഴി​ലാ​ളി​ക​ളെ ലോ​ഡ്ജി​ലെ​ത്തി​ച്ചു
Friday, March 27, 2020 10:13 PM IST
നെ​ടു​ങ്ക​ണ്ടം: ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ 10 ത​മി​ഴ് തൊ​ഴി​ലാ​ളി​ക​ളെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചു. ദീ​പി​ക വാ​ർ​ത്ത​യെ തു​ട​ർ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
ജി​ല്ലാ​ക​ള​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന ഉ​ത്ത​ര​വും ജ​ന​താ ക​ർ​ഫ്യൂ​വും ലം​ഘി​ച്ച് കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ച്ച ര​ണ്ടു ലോ​റി​ക​ൾ റ​വ​ന്യു വ​കു​പ്പ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ 10 തൊ​ഴി​ലാ​ളി​ക​ൾ നെ​ടു​ങ്ക​ണ്ട​ത്ത് അ​ഞ്ചു​ദി​വ​സ​മാ​യി ലോ​റി​ക്കു​ള്ളി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്ന് ദീ​പി​ക റി​പ്പോ​ർ​ട്ടു​ചെ​യ്തി​രു​ന്നു. നെ​ടു​ങ്ക​ണ്ട​ത്ത് പ​ഴ​യ താ​ലൂ​ക്ക് ഓ​ഫി​സ് കെ​ട്ടി​ടം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്നി​ലാ​ണ് ലോ​റി​ക്കു​ള്ളി​ൽ 10 തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്തം നാ​ട്ടി​ലേ​ക്കു പോ​കാ​നാ​കാ​തെ ക​ഴി​ഞ്ഞി​രു​ന്ന​ത്.
തേ​നി പെ​രി​യ​കു​ളം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​റി​ക​ളാ​ണ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച റ​വ​ന്യു വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. കൂ​ട്ടാ​ർ -ക​രു​ണാ​പു​രം റൂ​ട്ടി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ൽ കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ക്കു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ലോ​റി​ക്കു​ള്ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത്. ലോ​റി​യി​ൽ ക​രു​തി​യ ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ന്ന​ലെ​വ​രെ ക​ഴി​ഞ്ഞ​ത്. സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ ആ​യ​തി​നാ​ൽ മ​ട​ങ്ങി​പ്പോ​കാ​നും ക​ഴി​യി​ല്ല. ലോ​ക് ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന സ​മ​യം​വ​രെ തൊ​ഴി​ലാ​ളി​ക​ൾ നെ​ടു​ങ്ക​ണ്ട​ത്ത് തു​ട​രും.