പോ​ലീ​സ് ന​ട​പ​ടി ഫ​ലം​ക​ണ്ടു; ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ച്ചു​തു​ട​ങ്ങി
Friday, March 27, 2020 10:13 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ൽ പൊ​തു​നി​ര​ത്തു​ക​ളി​ൽ ആ​ളൊ​ഴി​ഞ്ഞു. ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ളോ​ട് ആ​ളു​ക​ൾ സ​ഹ​ക​രി​ക്കു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ് കാ​ണു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ട തി​ര​ക്ക് ദേ​ശീ​യ​പാ​ത​ക​ളി​ലും മ​റ്റു ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും ഇ​ന്ന​ലെ കാ​ണാ​ൻ സാ​ധി​ച്ചി​ല്ല. ലോ​ക്ക് ഡൗ​ണി​ന്‍റെ ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സ് സ്വീ​ക​രി​ച്ച ക​ർ​ക്ക​ശ ന​ട​പ​ടി​ക​ൾ ആ​ളു​ക​ളെ വീ​ടു​ക​ളി​ൽ തു​ട​രു​വാ​ൻ പ്രേ​രി​പ്പി​ച്ചെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സ് വ​ലി​യ തോ​തി​ൽ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ആ​ളു​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ആ​ളു​ക​ൾ ലോ​ക്ക് ഡൗ​ണി​നോ​ട് സ​ഹ​ക​രി​ച്ചു​തു​ട​ങ്ങി​യെ​ങ്കി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് ശു​ചീ​ക​രി​ച്ചു.
അ​വ​ശ്യ വ്യാ​പാ​ര​ശാ​ല​ക​ൾ മാ​ത്ര​മേ ടൗ​ണി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​ള്ളൂ. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.