കോ​വി​ഡ് ഭീ​ഷ​ണി​ക്കൊ​പ്പം തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​വും
Friday, March 27, 2020 10:13 PM IST
മൂ​ന്നാ​ർ: ഭ​ക്ഷ​ണ​ത്തി​നു​ള്ള വ​ഴി​യ​ട​ഞ്ഞ​തോ​ടെ തെ​രു​വു​നാ​യ്ക്ക​ൾ അ​ക്ര​മാ​സ​ക്ത​രാ​കു​ന്നു. ഭ​ക്ഷ​ണ​ശാ​ല​ക​ളും ഹോ​ട്ട​ലു​ക​ളും അ​ട​ഞ്ഞ​തോ​ടെ തെ​രു​വു​നാ​യ്ക്ക​ൾ പ​ട്ടി​ണി​യി​ലാ​യി. ഇ​തോ​ടെ​യാ​ണ്‍ ഇ​വ​ക​ൾ ആ​ക്ര​മ​ണ സ്വ​ഭാ​വം പ്ര​ക​ടി​പ്പി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

മൂ​ന്നാ​ർ ടൗ​ണി​ലെ മാ​ലി​ന്യ​സം​ഭ​ര​ണി​യി​ൽ ഹോ​ട്ട​ലു​ക​ളും വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളും നി​ക്ഷേ​പി​ക്കു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ്‍ ഈ ​നാ​യ്ക്ക​ൾ ക​ഴി​ച്ചു​വ​ന്നി​രു​ന്ന​ത്. രാ​ത്രി​യി​ൽ ഹോ​ട്ട​ലു​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടം​ചേ​ർ​ന്ന് എ​ത്തു​ന്ന നാ​യ്ക്ക​ൾ അ​ക​ത്താ​ക്കു​ന്ന​താ​ണ്‍ പ​തി​വ്. ക​ഴി​ഞ്ഞ അ​ഞ്ചു​ദി​വ​സ​മാ​യി ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​തെ​വ​ന്ന​തോ​ടെ ഇ​വി​ടേ​ക്ക് ഭ​ക്ഷ​ണ​മാ​ലി​ന്യ​ങ്ങ​ളും എ​ത്താ​താ​യി.

കൂ​ട്ടം​ചേ​ർ​ന്ന് അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​യ്ക്ക​ളി​ൽ ചി​ല​ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തും ഭീ​തി ജ​നി​പ്പി​ക്കു​ന്നു​ണ്ട്. പ​ല​പ്പോ​ഴും ഇ​രു​പ​തു മു​ത​ൽ ഇ​രു​പ​ത്തി​യ​ഞ്ചു നാ​യ്ക്ക​ൾ​വ​രെ ഒ​ന്നി​ച്ചാ​ണ്‍ കൂ​ട്ടം​ചേ​ർ​ന്ന് ന​ട​ക്കു​ന്ന​ത്.