ആ​ശ്ര​യമറ്റ ച​ന്ദ്ര​ന് തു​ണ​യാ​യി യു​വാ​ക്ക​ളും അ​ഭ​യ ട്ര​സ്റ്റും
Thursday, March 26, 2020 10:17 PM IST
മ​റ​യൂ​ർ: കോ​വി​ഡ് -19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച 21 ദി​വ​സ​ത്തെ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ടു​പോ​യ ച​ന്ദ്ര​ന് ആ​ശ്വാ​സ​മാ​യി മ​റ​യൂ​രി​ലെ ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ. ച​ന്ദ്ര​ൻ കാ​ല​ങ്ങ​ളാ​യി മ​റ​യൂ​രി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​വി​ധ ജോ​ലി​ക​ൾ ചെ​യ്താ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. സ​മീ​പ​വ​ർ​ഷ​ങ്ങ​ളി​ലാ​യി മ​റ​യൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് ക​ഴി​ഞ്ഞു​കൂ​ടി​യി​രു​ന്ന​ത്.
ലോ​ക്ക് ഡൗ​ണി​നേ​തു​ട​ർ​ന്ന് മ​റ​യൂ​രി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഹോ​ട്ട​ലു​ക​ളും അ​ട​ച്ച​തി​നാ​ൽ ച​ന്ദ്ര​ന്് ഭ​ക്ഷ​ണം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ ഇ​യാ​ളെ കോ​വി​ൽ​ക്ക​ട​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭ​യ ട്ര​സ്റ്റി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 1995 മു​ത​ൽ മാ​ന​സി​ക ആ​രോ​ഗ്യ പ്ര​ശ്ന​മു​ള്ള​വ​രെ പു​ന​ര​ധി​വ​സി​പ്പി​ച്ചു​വ​രു​ന്ന കേ​ന്ദ്ര​മാ​ണ് അ​ഭ​യ ട്ര​സ്റ്റ്. വി​വി​ധ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ട്ര​സ്റ്റി​ൽ ഭ​ക്ഷ​ണ​വും മ​റ്റും മു​ട​ങ്ങാ​തെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന​ത്.
അ​റു​പ​തു​ക​ൾ പി​ന്നി​ട്ട ച​ന്ദ്ര​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ സ​ന്ന​ദ്ധ​ത കാ​ട്ടി​യ യു​വാ​ക്ക​ളെ നി​ര​വ​ധി​പേ​ർ അ​ഭി​ന​ന്ദി​ച്ചു.