നാ​ട് ഉ​റ​ങ്ങു​ന്പോ​ഴും നാ​ടി​നു​വേ​ണ്ടി ക​ർ​മ​നി​ര​ത​രാ​ണി​വ​ർ
Thursday, March 26, 2020 10:17 PM IST
ക​ട്ട​പ്പ​ന: നാ​ടും ന​ഗ​ര​വും ഉ​റ​ങ്ങു​ന്പോ​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു​കൂ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ക​ട്ട​പ്പ​ന​യി​ലു​ണ്ട്. വെ​ളു​പ്പി​ന് ര​ണ്ടു​മു​ത​ൽ ക​ട്ട​പ്പ​ന​യെ സു​ന്ദ​ര​മാ​യി സൂ​ക്ഷി​ക്കു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ക്കൂ​ട്ട​ർ.

ലോ​ക​മാ​സ​ക​ലം കോ​റോ​ണ വൈ​റ​സ് ഭീ​തി​യി​ൽ ക​ഴി​യു​ന്ന സ​മ​യം. സ്കൂ​ളു​ക​ൾ​ക്കും വ്യാ​പാ​ര സ്ഥ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. 21 ദി​വ​സം ജ​ന​ങ്ങ​ൾ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി സ്വ​ന്തം വീ​ട്ടി​ൽ ക​ഴി​ഞ്ഞു​കൂ​ട​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം. എ​ല്ലാ​വ​രും സു​ഖ​മാ​യി ഉ​റ​ങ്ങു​ന്പോ​ൾ ക​ട്ട​പ്പ​ന പ​ട്ട​ണ​ത്തെ വൃ​ത്തി​യാ​ക്കു​ക​യാ​ണി​വ​ർ, ക​ട്ട​പ്പ​ന​യി​ലെ ശു​ചി​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ. 23 ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്.

ര​ണ്ട​ത​വ​ണ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ന​ഗ​ര​സ​ഭ​ക്കു​ള്ള ആ​രോ​ഗ്യ പു​ര​സ്കാ​രം ക​ട്ട​പ്പ​ന​യ്ക്ക് ല​ഭി​ച്ച​തി​ലും ഇ​വ​ർ മു​ഖ്യ​പ​ങ്കാ​ണ് വ​ഹി​ച്ച​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി​യാ​യി​ട്ടും ഒ​രു​ലോ​ഡ് മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴും വ​രു​ന്ന​ത്. ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് ര​ണ്ടു​ലോ​ഡ് വ​രെ​യാ​കും.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​റ്റ് ലി ​പി ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചി​ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

പൊ​തു​ജ​ന​ങ്ങ​ൾ എ​ത്തു​ന്പോ​ൾ ടൗ​ണ്‍ വൃ​ത്തി​യാ​യി കി​ട​ക്കേ​ണ്ട​ത് ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് ഇ​വ​ർ​ക്ക് തി​രി​ച്ച​റി​വു​ണ്ട്.