നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ നി​ർ​ലോ​ഭം വി​ത​ര​ണം​ചെ​യ്യും
Thursday, March 26, 2020 10:14 PM IST
കു​മ​ളി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​മ​ളി, വെ​ള്ളാ​രം​കു​ന്ന് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ കു​മ​ളി പ​ഞ്ചാ​യ​ത്തി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ല​ച​ര​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും രാ​വി​ലെ ഏ​ഴു​മു​ത​ൽ അ​ഞ്ചു​വ​രെ ആ​വ​ശ്യ​ത്തി​ന് സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക്ര​മി​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്നും ത​ട​സ​ങ്ങ​ളി​ല്ലാ​തെ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്ന​തി​നാ​വ​ശ്യ​മാ​യ ക്ര​മി​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. പു​തി​യ​താ​യി ഹോം ​ഡെ​ലി​വ​റി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ച്ച​ക്ക​റി മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ലാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി​ച്ച് വി​ത​ര​ണം​ചെ​യ്യും. പ​ച്ച​ക്ക​റി വി​ത​ര​ണ വാ​ഹ​നം ഇ​ന്നു​മു​ത​ൽ വി​ത​ര​ണം ആ​രം​ഭി​ക്കും.
ഹോം ​ഡെ​ലി​വ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന​തി​നാ​യി രാ​വി​ലെ 10 മു​ത​ൽ മൂ​ന്നു​വ​രെ ക​ണ്‍​ട്രോ​ൾ റൂം ​കു​മ​ളി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ജോ കാ​രി​മു​ട്ടം, കു​മ​ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷി​ബു എം. ​തോ​മ​സ്, വെ​ള്ളാ​രം​കു​ന്ന് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പൂ​വ​ത്തു​ങ്ക​ൽ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് സ​നു​പ് സ്ക​റി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു.