തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം
Thursday, March 26, 2020 10:14 PM IST
ഉ​പ്പു​ത​റ: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ചീ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പ്ലാ​ന്േ‍​റ​ഷ​ൻ​സ് ആ​ർ. പ്ര​മോ​ദ് പ്ലാ​ന്േ‍​റ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം​ന​ൽ​കി.
കോ​വി​ഡ്- 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ തോ​ട്ട​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.
തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ലാ​കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട പ്ലാ​ന്േ‍​റ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ശ്ര​ദ്ധി​ക്ക​ണം. അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ട​ക്കം​കൂ​ടാ​തെ ചെ​ല​വു​തു​ക ന​ൽ​കു​വാ​ൻ എ​ല്ലാ തോ​ട്ട ഉ​ട​മ​ക​ൾ​ക്കും പ്ലാ​ന്േ‍​റ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ നി​ർ​ദേ​ശം ന​ൽ​ക​ണം.
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​ശ്യം​വേ​ണ്ട ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ചീ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പ്ലാ​ന്േ‍​റ​ഷ​ൻ​സ് നി​ർ​ദേ​ശം ന​ൽ​കി.