നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല​കൂ​ട്ടി വി​ൽ​ക്കു​ന്ന​താ​യി പ​രാ​തി
Thursday, March 26, 2020 10:14 PM IST
ക​ട്ട​പ്പ​ന: മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്കും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ​ക്കും അ​മി​ത വി​ല ഈ​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ല ക​ട​ക​ളി​ലും അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. പ​ല ക​ട​ക​ളി​ലും വി​ല​വി​വ​ര പ​ട്ടി​ക​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ വി​ൽ​പ​ന ന​ട​ത്തു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ടു.
ഇ​ന്നു​മു​ത​ൽ ന​ഗ​ര​സ​ഭ വി​ല​വി​വ​ര​ങ്ങ​ൾ ഓ​രോ ക​ട​യി​ലും ന​ൽ​കും. അ​തി​ൽ കൂ​ടു​ത​ൽ വി​ല​യ്ക്ക് വി​റ്റാ​ൽ ക​ട അ​ട​പ്പി​ക്കു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​റ്റ് ലി ​പി. ജോ​ണ്‍ പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​മി​ത വി​ല​കൂ​ട്ടി ഒ​രു വ​സ്തു​ക്ക​ളും വി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു.
ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജു​വാ​ൻ മേ​രി, ബി​നീ​ഷ് ജേ​ക്ക​ബ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം​ന​ൽ​കി.