പ്ര​കാ​ശ് -ക​രി​ക്കി​ൻ​മേ​ട്- ഉ​പ്പു​തോ​ട് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന്
Thursday, March 26, 2020 10:14 PM IST
ചെ​റു​തോ​ണി: കു​ടി​യേ​റ്റ കാ​ല​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പ്ര​കാ​ശ് -ക​രി​ക്കി​ൻ​മേ​ട് - ഉ​പ്പു​തോ​ട് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​നാ​സ്ഥ കാ​ട്ടു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.
ന​ബാ​ഡി​ൽ​നി​ന്നും അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ടെ​ണ്ട​ർ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ലെ​വ​ൽ​സ് എ​ടു​ത്തെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ത്തേ​തു​ട​ർ​ന്ന് ക​രാ​റു​കാ​ര​ൻ പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. 2012-ൽ ​ഉ​പ്പു​തോ​ട് - പ്ര​കാ​ശ് ജം​ഗ്ഷ​നു​ക​ളി​ൽ​നി​ന്നും നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും മ​ധ്യ​ഭാ​ഗ​ത്തു​ള്ള 1.8 കി​ലോ​മീ​റ്റ​ർ ഇ​നി​യും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.
റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളും നി​രാ​ഹാ​ര സ​മ​ര​വും ന​ട​ത്തു​മെ​ന്ന് ചി​റ്റ​ടി​ക്ക​വ​ല അ​ബ്ദു​ൾ​ക​ലാം ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്നി പ​ള്ളി​പ്പ​റ​ന്പി​ൽ, ജി​റ്റോ ഇ​ട​പ്പാ​ട്ട്, ബാ​ബു പു​ൽ​ക്ക​യ​ത്ത്, റോ​യി ത​റ​പ്പേ​ൽ, റോ​യി ഇ​ട​പ്പാ​ട്ട്, ഷി​ബു പു​ൽ​ക്ക​യ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.