മ​ഹാ​മാ​രി​യെ നേ​രി​ടാ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്ക​ണം: മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ
Thursday, March 26, 2020 10:12 PM IST
നെ​ടു​ങ്ക​ണ്ടം: ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് മ​ഹാ​മാ​രി​യെ ഒ​ന്നി​ച്ച് നേ​രി​ടാ​മെ​ന്ന് ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​കു​ന്നേ​ൽ. കോ​വി​ഡ് - 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി നെ​ടു​ങ്ക​ണ്ടം ക​രു​ണ ആ​ശു​പ​ത്രി കെ​ട്ടി​ടം താ​ൽ​ക്കാ​ലി​ക​മാ​യി വി​ട്ടു​ന​ൽ​കു​ന്ന​തി​നു​ള്ള സ​മ്മ​ത​പ​ത്രം കൈ​മാ​റി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക്ക് ഡൗ​ണി​നോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​വി​ഡ് - 19 നെ ​പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര, സം​സ്ഥാ​ന, പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഗ​വ​ണ്‍​മെ​ന്‍റു​ക​ൾ എ​ടു​ക്കു​ന്ന ജാ​ഗ്ര​ത​യാ​ണ് ന​മ്മ​ളും പാ​ലി​ക്കേ​ണ്ട​ത്. ക​ത്തോ​ലി​ക്കാ സ​ഭ ലോ​ക​ത്താ​ക​മാ​നം ഈ ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​യാ​വു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​നൊ​പ്പം ഐ​സി​യു​ക​ളും ക​രു​ണ ആ​ശു​പ​ത്രി മ​ന്ദി​ര​ത്തി​ൽ ഒ​രു​ക്കും. കെ​ട്ടി​ട​വും പ​രി​സ​ര​ങ്ങ​ളും ശു​ചീ​ക​രി​ച്ച യു​വ​ജ​ന​ങ്ങ​ളെ ബി​ഷ​പ് പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കാ​ണ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല. ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന കൈ​മാ​റ്റ ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ട്ടി​ടം വി​ട്ടു​ന​ൽ​കു​ന്ന​തി​ന്‍റെ സ​മ്മ​ത​പ​ത്ര​വും കെ​ട്ടി​ട​ത്തി​ന്‍റെ താ​ക്കോ​ലും രൂ​പ​താ​ധ്യ​ക്ഷ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​വി. അ​ജി​കു​മാ​റി​ന് കൈ​മാ​റി. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, ഫാ. ​ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ൽ, ഫാ. ​ജോ​ണ്‍ ചേ​നം​ചി​റ​യി​ൽ, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ, ശ്യാ​മ​ള വി​ശ്വ​നാ​ഥ​ൻ, ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ, ജോ​യി കു​ന്നു​വി​ള, ഡോ. ​വി.​കെ പ്ര​ശാ​ന്ത്, ഡോ. ​ക​രോ​ളി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.