തൊ​ടു​പു​ഴ​യി​ൽ ഇ​ന്നു മു​ത​ൽ സാ​മൂ​ഹ്യ അ​ടു​ക്ക​ള
Thursday, March 26, 2020 10:12 PM IST
തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണി​ൽ ഭ​ക്ഷ​ണം ഇ​ല്ലാ​തെ വീ​ടു​ക​ളി​ൽ വി​ഷ​മി​ക്കു​ന്ന​വ​ർ​ക്കാ​യി തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ഇ​ന്നു മു​ത​ൽ ക​മ്യു​ണി​റ്റി കി​ച്ച​ണ്‍ ആ​രം​ഭി​ക്കും. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഇ​ന്നു മു​ത​ൽ വീ​ടു​ക​ളി​ൽ ഭ​ക്ഷ​ണം എ​ത്തി​ച്ചു തു​ട​ങ്ങും.
ക​മ്യു​ണി​റ്റി കി​ച്ച​ണു​ക​ൾ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​രു​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ ക​മ്യു​ണി​റ്റി കി​ച്ച​ണ്‍ ആ​ല​ക്കോ​ട് ഉ​ള്ള അ​മൃ​താ കേ​റ്റ​റിം​ഗ് സെ​ന്‍റ​റി​ന്‍റെ സ്ഥ​ല​ത്താ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. കേ​റ്റ​റിം​ഗ് ഉ​ട​മ ന​ഗ​ര​സ​ഭ​യ്ക്കാ​യി സ്ഥ​ല​വും ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും വി​ട്ടു ന​ൽ​കു​ക​യാ​യി​രു​ന്നു.​ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ വീ​ടു​ക​ളി​ൽ കോ​വി​ഡ് നീ​രി​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ, ഭ​ക്ഷ​ണ​ത്തി​നാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ, ഭ​ക്ഷ​ണം കി​ട്ടാ​തെ ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞ് തി​രി​യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കു​ന്ന​ത്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ 381 പേ​രാ​ണ് ഇ​ന്ന​ലെ വ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. അ​തി​ൽ വ​ള​രെ കു​റ​ച്ച് പേ​ർ മാ​ത്ര​മെ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ളു. മൂ​ന്നു നേ​ര​മാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ക. മു​തി​ർ​ന്ന ഒ​രാ​ൾ​ക്ക് ഒ​രു ദി​വ​സ​ത്തേ​യ്ക്ക് 65 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 45 രൂ​പ​യു​മാ​ണ് അനുവ​ദി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നും ഈ ​തു​ക എ​ടു​ക്കാം. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 12 പേ​രാ​ണ് ക​ല​വ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി 10 പേ​രു​ടെ ക​ർ​മ​സേ​ന​യെ​യും തെര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. വി​ളി​ക്കേ​ണ്ട ന​ന്പ​രു​ക​ൾ: 9961751089, 9946936355, 7994937381.