ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി വി​ട്ടു ന​ൽ​കും
Thursday, March 26, 2020 10:12 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ തൊ​ടു​പു​ഴ ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി വി​ട്ടു ന​ൽ​കും. ഇ​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ ഇ​വി​ടെ​യു​ള്ള മു​ഴു​വ​ൻ കി​ട​പ്പു രോ​ഗി​ക​ളെ​യും ഡി​സ്ചാ​ർ​ജ് ചെ​യ്തു.
105 രോ​ഗി​ക​ളാ​യി​രു​ന്നു ഇ​വി​ടെ കി​ട​പ്പു രോ​ഗി​ക​ളാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. തൊ​ടു​പു​ഴ​യി​ൽ കോ​വി​ഡ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും കൂ​ടു​ത​ൽ പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ലോ​പ്പ​തി വ​കു​പ്പി​ന് ആ​ശു​പ​ത്രി വി​ട്ടു ന​ൽ​കാ​ൻ ഭാ​ര​തീ​യ ചി​കി​ൽ​സാ വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.
ആ​ശു​പ​ത്രി​യി​ലെ പു​തി​യ ബ്ലോ​ക്കി​ലെ പേ ​വാ​ർ​ഡു​ക​ൾ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളാ​ക്കി ഉ​പ​യോ​ഗി​ക്കാ​ൻ നി​ല​വാ​ര​ത്തി​ലു​ള്ള​താ​ണ്. കൂ​ടാ​തെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സി​ക്കാ​നും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ മു​റി​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യും. ഇ​ന്ന​ലെ മു​ത​ൽ ഇ​വി​ടെ താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. രോ​ഗി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്തെ​ങ്കി​ലും പ​തി​വ് പോ​ലെ ഒ​പി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.