ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Thursday, March 26, 2020 10:12 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​നം ലോ​ക്ക് ഡൗ​ണി​ലേ​ക്കു നീ​ങ്ങി​യ​തോ​ടെ ഇ​ടു​ക്കി​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി. തേ​യി​ല കൊ​ളു​ക്കാ​നെ​ടു​ക്കാ​വാ​ത്ത​തും എ​ടു​ത്ത തേ​യി​ല​ക്കൊ​ളു​ന്ത് വി​ൽ​പ്പ​ന ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ തേ​യി​ല ഫാ​ക്ട​റി​ക​ൾ പൂ​ട്ടി​യ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് കൊ​ളു​ന്ത് വി​ൽ​പ്പ​ന ന​ട​ത്താ​നാ​വാ​ത്ത അ​വ​സ്ഥ വ​ന്ന​ത്. ഇ​തോ​ടെ തേ​യി​ല​കൃ​ഷി ന​ട​ത്തി ക​ഴി​യു​ന്ന ചെ​റു​കി​ട ക​ർ​ഷ​ക​ർ വ​ലി​യ പ്ര​തി​സ​ന്ധി​യെ നേ​രി​ടു​ക​യാ​ണ്. ജി​ല്ല​യി​ൽ മ​റ്റു കൃ​ഷി​ക​ൾ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത മ​ഞ്ഞും ത​ണു​പ്പും കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് തേ​യി​ല കൃ​ഷി വ്യാ​പ​ക​മാ​യി​ട്ടു​ള്ള​ത്. അ​ര​യേ​ക്ക​ർ മു​ത​ൽ ചെ​റു​കി​ട തേ​യി​ല കൃ​ഷി ന​ട​ത്തു​ന്ന ക​ർ​ഷ​ക​രു​ണ്ട്. ടീ ​ബോ​ർ​ഡി​നു കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 15000-ഓ​ളം ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​ർ ജി​ല്ല​യി​ലു​ണ്ട്.
ര​ണ്ടാ​ഴ്ച കൂ​ടു​ന്പോ​ൾ എ​ടു​ക്കു​ന്ന തേ​യി​ല കൊ​ളു​ന്ത് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക​യാ​യി​രു​ന്നു പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗം. തേ​യി​ല​ച്ചെ​ടി​ക​ളി​ൽ നി​ന്നും നു​ള്ളി​യെ​ടു​ക്കു​ന്ന കൊ​ളു​ന്ത് ഏ​ജ​ൻ​സി​ക​ൾ വ​ഴി​യാ​ണ് ക​ർ​ഷ​ക​ർ വി​ൽ​ക്കു​ന്ന​ത്. ഏ​ജ​ന്‍റു​മാ​ർ ഇ​ത് സ്വ​കാ​ര്യ ഫാ​ക്ട​റി​ക​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് പ​ണം ന​ൽ​കു​ന്ന​ത്.
എ​ന്നാ​ൽ സ​ർ​ക്കാ​ർ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സ്വ​കാ​ര്യ ഫാ​ക്ട​റി​ക​ൾ അ​ട​ച്ച​താ​ണ് ഇ​പ്പോ​ൾ കൊ​ളു​ന്ത് ശേ​ഖ​ര​ണം നി​ല​യ്ക്കാ​ൻ കാ​ര​ണം. ഇ​താ​ണ് ക​ർ​ഷ​ക​രു​ടെ ദു​രി​ത​ത്തി​നി​ട​യാ​ക്കി​യ​ത്. തേ​യി​ല​ച്ചെ​ടി​ക​ളി​ൽ കൊ​ളു​ന്ത് കൂ​ടു​ത​ലാ​യി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന സ​മ​യ​മാ​ണ് ഇ​പ്പോ​ൾ. കൊ​ളു​ന്തെ​ടു​ത്തി​ല്ലെ​ങ്കി​ൽ ഇ​ത് ചെ​ടി​ക​ളി​ൽ നി​ന്നു ത​ന്നെ മൂ​ത്തു​പോ​കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. അ​പ്പോ​ൾ ചെ​ടി​ക​ളി​ൽ നി​ന്നും ഇ​വ വെ​ട്ടി​ക്ക​ള​യേ​ണ്ടി വ​രും. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക ബാ​ധ്യ​ത വ​രു​ത്തി വ​യ്ക്കും. കൂ​ടാ​തെ മ​റ്റ് വി​ള​ക​ളെ​പ്പോ​ലെ കൊ​ളു​ന്ത് ശേ​ഖ​രി​ച്ചു വ​യ്ക്കാ​നും ക​ഴി​യി​ല്ല. ഒ​രു ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ കൊ​ളു​ന്ത് വ​ച്ചാ​ൽ ഇ​ത് ഉ​പ​യോ​ഗ ശൂ​ന്യ​മാ​കും. ഫ​ല​ത്തി​ൽ സീ​സ​ണാ​രം​ഭി​ച്ച​തോ​ടെ ഇ​തി​ൽ നി​ന്നു​ള്ള വ​രു​മാ​നം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഏ​റ്റി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​രും ടീ ​ബോ​ർ​ഡും അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.