ക്ലീ​ൻ ഹാ​ൻ​ഡ് വാ​ഷ് ച​ല​ഞ്ച്
Thursday, March 26, 2020 10:12 PM IST
കു​ട​യ​ത്തൂ​ർ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട​യ​ത്തൂ​രി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ലീ​ൻ ഹാ​ൻ​ഡ് വാ​ഷ് ച​ല​ഞ്ച് ന​ട​ത്തി. കു​ട​യ​ത്തൂ​ർ ഗ​വ.​ആ​ശു​പ​ത്രി, അ​ന്ധ​വി​ദ്യാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹാ​ൻ​ഡ് വാ​ഷും സാ​നി​റ്റെ​സ​റും വി​ത​ര​ണം ചെ​യ്തു.
കെ ​പി സി ​സി നി​ർ​വാ​ഹ​ക സ​മ​തി​യം​ഗം എം.​കെ. പു​രു​ഷോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ണ്‍ ചെ​റി​യാ​ൻ പൂ​ച്ച​ക്കു​ഴി മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു.​കു​ട​യ​ത്തൂ​ർ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​ആ​ൽ​ബ​ർ​ട്ട് ജെ. ​തോ​ട്ട്പാ​ട്ട്, കാ​ഞ്ഞാ​ർ ജ​ന​മൈ​ത്രി എ​സ്.​ഐ. ഹ​രി​കു​മാ​ർ, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി.​എ​സ്.​ര​തീ​ഷ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​രി ബാ​ബു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​എ​സ്. മ​നു , വി.​എ​ൻ.​സോ​മ​ൻ , ജീ​സ് കു​ട​യ​ത്തൂ​ർ, റോ​ജി, സൈ​ബു കോ​ള​പ്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഷ​ഷ്ഠി പൂ​ജ ഒ​ഴി​വാ​ക്കി

ഉ​ടു​ന്പ​ന്നൂ​ർ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​യാ​രം ശ്രീ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ 30ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഷ​ഷ്ഠി പൂ​ജ ഒ​ഴി​വാ​ക്കി. ഏ​പ്രി​ൽ നാ​ലി​ന് ന​ട​ക്കേ​ണ്ട ഉ​ത്സ​വം പൂ​ജാ ച​ട​ങ്ങ് മാ​ത്ര​മാ​യി ചു​രു​ക്കി ന​ട​ത്താ​നും ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.