നാ​ടു​കാ​ണി​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചു
Thursday, March 26, 2020 10:12 PM IST
കു​ള​മാ​വ് :നാ​ടു​കാ​ണി​യി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം നി​ല​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. ജ​ല വി​ത​ര​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന മോ​ട്ടോ​റി​ന്‍റെ ഫു​ട് വാൽ​വി​ന്‍റെ ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് ജ​ല​വി​ത​ര​ണം നി​ല​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
കു​ടി​വെ​ള്ള​മി​ല്ലാ​താ​യ​തോ​ടെ നാ​ട്ടു​കാ​ർ വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. നാ​ലു ദി​വ​സം കൂ​ടു​ന്പോ​ഴാ​ണ് ഇ​വി​ടെ വെ​ള്ളം പ​ന്പ് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ പ​ന്പിം​ഗ് നി​ശ്ച​ല​മാ​യ​ത് നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ പ​ണം മു​ട​ക്കി ഇ​വി​ടെ വാ​ഹ​ന​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​വി​ടെ പൈ​പ്പ് പൊ​ട്ടി വെ​ള്ളം ചോ​രു​ന്ന​തി​നാ​ൽ പ​ന്പിം​ഗ് ന​ട​ത്തി​യാ​ലും വെ​ള്ളം എ​ത്തു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.